സിജു വിൽസൺ, കയാദു ലോഹർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനയൻ ഒരുക്കിയ പത്തൊമ്പതാം നൂറ്റാണ്ട് വിജയകരമായി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥയാണ് ചിത്രം പറയുന്നത്. വേലായുധപ്പണിക്കാരായിട്ടാണ് സിജു വിൽസൺ എത്തുന്നത്. നങ്ങേലി എന്ന കഥാപാത്രത്തെയാണ് കയാദു അവതരിപ്പിച്ചത്.
ഇപ്പോളിതാ, സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത് തന്റെ പ്രകടനം ബിഗ് സ്‌ക്രീനിൽ കണ്ട് കരയുന്ന നായിക കയാദു ലോഹറിന്റെ വീഡിയോയാണ്. കയാദുവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയ സെന്തിൽ കൃഷ്ണയാണ്. ഇതിനോടകം തന്നെ നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. കയാദുവിന്റെ ആദ്യ മലയാള സിനിമയാണിത്.
Also Read: ‘ വേട്ടയാട് വിളയാട്’ രണ്ടാം ഭാഗം ഒരുങ്ങുന്നു: റിട്ടേർഡ് പൊലീസ് ഉദ്യോഗസ്ഥനായി കമൽ എത്തും
വിനയൻ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ട് നിർമ്മിച്ചിരിക്കുന്നത് ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, വിഷ്ണു വിനയൻ, സുരേഷ് കൃഷ്ണ, സുധീർ കരമന, ദീപ്തി സതി, സെന്തിൽ, മണികണ്ഠൻ ആചാരി, പൂനം ബജ്‍വ, ടിനി ടോം തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Leave a Comment