സംവിധായകൻ, നടൻ ഈ നിലകളിൽ ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് സോഹൻ സീനുലാൽ. ഇപ്പോളിതാ, അദ്ദേഹത്തിന്റെ പുതിയ സിനിമ ഒരുങ്ങുന്നു എന്ന വാർത്തയാണ് വരുന്നത്. ഷൈൻ ടോം ചാക്കോ, ബിനു പപ്പു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന സിനിമ ബെസ്റ്റ് വേ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജിയാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ ടൈറ്റിൽ ഈ മാസം 15ന് വൈകുന്നേരം ഏഴ് മണിക്ക് റിലീസ് ചെയ്യും. ചിത്രത്തിന്റെ കഥ, തിരക്കഥ സംഭാഷണം എന്നിവ മുഹാദ് വെമ്പായം എഴുതുന്നു. വന്യത്തിന് ശേഷം സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എം എ നിഷാദ് , ജാഫർ ഇടുക്കി, ആരാദ്യ ആൻ, മേഘ തോമസ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
Also Read: നങ്ങേലിയെ സ്‌ക്രീനിൽ കണ്ട് പൊട്ടിക്കരഞ്ഞ് കയാദു ലോഹർ: വീഡിയോ വൈറൽ
കാബൂളിവാല എന്ന സിനിമയിൽ ബാലതാരമായാണ് സോഹൻ സീനുലാൽ സിനിമയിലേക്ക് എത്തുന്നത്. 2011ൽ മമ്മൂട്ടി നായകനായ ഡബിൾസ് എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ സോഹൻ സീനുലാൽ അഭിനയരംഗത്തേക്കുമെത്തി.
Post Your Comments