CinemaGeneralIndian CinemaLatest NewsMollywood

‘ആ സിനിമയിലെ കഥാപാത്രങ്ങളും കഥയും പൂർണ്ണമാണ്, രണ്ടാം ഭാ​ഗത്തിന് സാധ്യതയില്ല’: സിബി മലയിൽ

നിരവധി മികച്ച സിനിമകൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കൊത്ത് എന്ന സിനിമയുമായി വീണ്ടും സംവിധാന രം​ഗത്തേക്ക് സിബി മലയിൽ തിരിച്ചെത്തുകയാണ്. ആസിഫ് അലി, റോഷൻ മാത്യു എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. കണ്ണൂരിന്റെ രാഷ്ട്രീയമാണ് സിനിമയുടെ പ്രമേയമെന്നാണ് സൂചന.

ഇപ്പോളിതാ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിബി മലയിൽ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സമ്മർ ഇൻ ബത്‌ലഹേം എന്ന സിനിമയെ കുറിച്ചാണ് സിബി സംസാരിക്കുന്നത്. 24 വർഷങ്ങൾക്ക് ശേഷം സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ആലോചിക്കുന്നതായി നിർമ്മാതാവ് സിയാദ് കോക്കർ നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യത്തെ കുറിച്ചാണ് സിബി മലയിൽ പറയുന്നത്.

Also Read: ബഹിഷ്കരണം ഏറ്റില്ല: 200 കോടിയും കടന്ന് രൺബീറിന്റെ ‘ബ്രഹ്മാസ്ത്ര’

സിബി മലയിലിന്റെ വാക്കുകൾ:

സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് സിയാദ് കോക്കർ ആലോചിച്ചിരുന്നു. എന്നാൽ, ഗൗരവമായ ചിന്തകളിലേക്ക് അത് പോയില്ല. അതിന് പറ്റുന്ന ഒരു കഥ രൂപപ്പെട്ടു വരണം. സമ്മർ ഇൻ ബത്‌ലഹേം അവിടെ പൂർണ്ണമാണ്. സിനിമയിലെ കഥാപാത്രങ്ങളും കഥയും പൂർണ്ണമാണ്. നിരഞ്ജനെ തൂക്കിക്കൊന്നു, അഭിരാമി ഡെന്നിസിനെ കല്യാണം കഴിച്ചു. ജയറാമിന്റെ കഥാപാത്രം മാത്രമാണ് ബാക്കിയുള്ളത്.

shortlink

Related Articles

Post Your Comments


Back to top button