CinemaGeneralIndian CinemaLatest NewsMollywood

‘നാളെ അതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകും, എന്നാലും പറയാനുള്ളത് പറയും’: മാല പാർവതി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മാല പാർവതി. നടി എന്നതിലുപരി സമകാലിക വിഷയങ്ങളിലെല്ലാം തന്റേതായ നിലപാടുകൾ പറയാൻ മടികാണിക്കാത്ത വ്യക്തി കൂടിയാണ് മാല പാർവതി. ഇപ്പോളിതാ, ഒരു മാധ്യമ പരിപാടിയിൽ മാല പാർവതി പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. വിനയൻ സംവിധാനം ചെയ്ത് അടുത്തിടെ റിലീസ് ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തെ കുറിച്ചാണ് നടി സംസാരിക്കുന്നത്.

സംവിധായകൻ വിനയന്റെ ഒപ്പം വർക്ക് ചെയ്യാൻ പാടില്ല എന്ന അൺ ഒഫീഷ്യൽ ബാനിന് താൻ എതിരാണെന്നാണ് മാല പാർവതി പറയുന്നത്. ഗ്രൂപ്പ് വഴക്കുകൾ എന്ത് തന്നെയായാലും ജോലി എടുക്കാൻ ഒരാളെ അനുവദിക്കില്ല എന്നതിന് താൻ എതിരാണെന്നും അവർ കൂട്ടിച്ചേർത്തു.

Also Read: ‘രണ്ട് കഥാപാത്രങ്ങളെ തമ്മിൽ കൂട്ടിയിണക്കുക എന്ന സ്വാതന്ത്ര്യം ഞാനെടുത്തു, അത് എന്റെ സ്വപ്നമായിരുന്നു’: വിനയൻ

മാല പാർവതിയുടെ വാക്കുകൾ:

പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയെയും സംവിധായകനെയും സംബന്ധിച്ച് ഞാൻ ഒരു പോസ്റ്റ് ഇട്ടു. നാളെ അതിന്റെ പ്രത്യാഘാതങ്ങൾ എനിക്ക് ഉണ്ടാകും. എന്നാലും അതിനെ ഭയപ്പെടുന്നില്ല. വിനയൻ എന്ന പേര് അങ്ങനെ പറയാൻ പാടില്ല എന്നൊരു നിയമമുണ്ട്. ഈ ഗ്രൂപ്പ് വഴക്കുകൾ എന്ത് തന്നെയായാലും ജോലി എടുക്കാൻ ഒരാളെ അനുവദിക്കില്ല, ഇദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യാൻ പാടില്ല എന്നൊരു അൺ ഒഫീഷ്യൽ ബാൻ വരുന്നതിന് ഞാൻ എതിരാണ്. സംസാരിച്ചു കഴിഞ്ഞാൽ പിന്നൊരു ബാൻ, ഒരു വിഷയത്തിൽ ഇടപ്പെട്ടു കഴിഞ്ഞാൽ നമ്മൾ തൊട്ടുകൂടാത്തവരാകും. തൊട്ടുകൂടാത്തവർ, തീണ്ടൽ ഉള്ളവർ എന്നിങ്ങനെ 1800കളിൽ ഉണ്ടെങ്കിൽ പുതിയ കാലഘട്ടത്തിൽ പുതിയ തരത്തിൽ അതുണ്ട്. ചില വ്യവസ്ഥകളെ നമ്മൾ എതിർക്കുമ്പോൾ, അത് രാഷ്ട്രീയ പാർട്ടികളാകാം, സിനിമയിൽ മേലധികാരികളാകാം. അങ്ങനെ സംസാരിക്കുന്നവർക്ക് തൊട്ടുകൂടാത്തവർ എന്നൊരു കല്പിക്കൽ ഉണ്ടെന്ന് എനിക്ക് തോന്നി.

shortlink

Related Articles

Post Your Comments


Back to top button