കളിയൂഞ്ഞാലിൻ്റെ ഇരുപത്തഞ്ച് വർഷങ്ങൾ

സുധാകർ മംഗളോദയം എഴുതിയ തുടർ നോവലാണ് അനിൽ ബാബു സിനിമയാക്കിയത്

അനിൽ ബാബു സംവിധാനം ചെയ്ത കളിയൂഞ്ഞാൽ റിലീസായിട്ട് ഇന്ന് കാൽ നൂറ്റാണ്ട് . മമ്മൂട്ടി ,ദിലീപ് ,ശോഭന ,ശാലിനി എന്നിവരെ നായികാനായകൻമാരായി അനിൽ ബാബു ശത്രുഘ്നൻ ടീം ഒരുക്കിയ കളിയൂഞ്ഞാൽ മികച്ച ഒരു കുടുംബ ചിത്രമായിരുന്നു.

read also: വെട്ടിച്ചുരുക്കി വെള്ളം ചേര്‍ത്തു നശിപ്പിച്ച സബ്ടൈറ്റിൽ : നെറ്റ്ഫ്ളിക്സിനെതിരെ തല്ലുമാല അണിയറ പ്രവര്‍ത്തകര്‍

മാതാപിതാക്കളുടെ മരണശേഷം, അപസ്മാരം ബാധിച്ച സഹോദരി അമ്മുവും സഹോദരൻ നന്ദനും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ തീവ്രത അടയാളപ്പെടുത്തുന്ന കളിയൂഞ്ഞാലിനെ ജനപ്രിയമാക്കിയത്, സ്നേഹനിധിയായ ഏട്ടൻ എന്ന ടിപ്പിക്കൽ കഥാപാത്രമാണെങ്കിൽ കൂടിയും മമ്മൂട്ടിയുടെ നന്ദ ഗോപാലിൻ്റെ പ്രകടനങ്ങളാണ്.

മലയാളിയെ ഏറെ ആകർഷിച്ച ജനപ്രിയ പ്രസിദ്ധീകരണങ്ങളിലൊന്നിൽ സുധാകർ മംഗളോദയം എഴുതിയ തുടർ നോവലാണ് അനിൽ ബാബു സിനിമയാക്കിയത്. ഇളയരാജയുടെ ഗാനങ്ങൾ കളിയൂഞ്ഞാലിനെ ആകർഷകമാക്കി മാറ്റി.

Share
Leave a Comment