‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലൂടെ വമ്പൻ തിരിച്ചു വരവാണ് സംവിധായകൻ വിനയൻ നടത്തിയത്. സാമൂഹിക പരിഷ്‌കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. വേലായുധപ്പണിക്കരായി സിജു വിൽസൺ വേഷമിടുന്ന ചിത്രത്തിൽ വൻ താരനിയാണുള്ളത്. വിനയൻ തന്നെ തിരക്കഥയെഴുതിയ സിനിമ നിർമ്മിച്ചത് ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്. സെപ്റ്റംബർ എട്ട് തിരുവോണ ദിനത്തിൽ തിയേറ്ററിലെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഇപ്പോളിതാ, സിനിമയെ കുറിച്ച് നടൻ ഇന്ദ്രൻസ് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. സിനിമയെ കുറിച്ച് നല്ല അഭിപ്രായങ്ങൾ പങ്കുവച്ചവർക്ക് നന്ദി പറയുകയാണ് നടൻ. ഗോകുലം ഗോപാലന്റെയും വിനയന്റെയും സിജു വിൽസണിന്റെയുമൊക്കെ ഒരുപാട് നാളത്തെ അധ്വാനത്തിന്റെ ഫലമാണ് ഈ സിനിമ എന്നും അവരുടെ സ്വപ്നങ്ങൾക്ക് വിഷ്വൽ ഒരുക്കിയവർ സിനിമയെ മനോഹരമാക്കി തന്നു എന്നും ഫേസ്ബുക്ക് വീഡിയോയിൽ ഇന്ദ്രൻസ് പറഞ്ഞു.
Also Read: ‘സുശാന്തിന്റെ ബ്രഹ്മാസ്ത്രം മാത്രം മതി ബോളിവുഡിനെ തകർക്കാൻ’: സഹോദരി മീതു സിങ്
ഇന്ദ്രൻസിന്റെ വാക്കുകൾ:
‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന സിനിമ കണ്ട് അഭിപ്രായം പറഞ്ഞവരോടും പ്രേത്സാഹിപ്പച്ചവരോടും നന്ദി പറയുന്നു. ഗോകുലം ഗോപാലൻ സാറിന്റെയും വിനയൻ സാറിന്റെയും സിജു വിൽസണിന്റെയുമൊക്കെ ഒരുപാട് നാളത്തെ അധ്വാനത്തിന്റെ ഫലമാണ് ഈ സിനിമ. അതിന് അവരുടെ സ്വപ്നങ്ങൾക്ക് വിഷ്വൽ ഒരുക്കിയ ഷാജി, ആർട്ട് ഡയറക്ടർ അജയൻ ചാലിശേരി, പട്ടണം റഷീദ് അങ്ങനെ ഒത്തിരി ഘടകങ്ങൾ ചേർന്ന് മനോഹരമാക്കി തന്ന സിനിമയാണ് ‘ പത്തൊമ്പതാം നൂറ്റാണ്ട്’ . കാണാത്തവർ തിയേറ്ററിൽ തന്നെ കാണണം, അഭിപ്രായം പറയണം പ്രോത്സാഹിപ്പിക്കണം.
Post Your Comments