BollywoodCinemaGeneralIndian CinemaLatest News

ബഹിഷ്കരണം ഏറ്റില്ല: 200 കോടിയും കടന്ന് രൺബീറിന്റെ ‘ബ്രഹ്മാസ്ത്ര’

രൺബീർ കപൂറിനെ നായകനാക്കി അയാൻ മുഖർജി ഒരുക്കിയ ചിത്രമാണ് ‘ബ്രഹ്മാസ്ത്ര’. സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററിൽ എത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ തന്നെ സിനിമ നൂറ് കോട് ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു.

ഇപ്പോളിതാ, ആഗോള തലത്തിൽ ചിത്രം 220 കോടി രൂപ നേടി എന്ന വിവരമാണ് പുറത്ത് വരുന്നത്. സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. രണ്ടാം ദിനമായ ഇന്നലെ ‘ബ്രഹ്മാസ്ത്ര’യുടെ ഹിന്ദി പതിപ്പ് മാത്രം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 35.50 കോടിയാണ് നേടിയത്. മറ്റ് പ്രാദേശിക ഭാഷകളിൽ നിന്നുമായി അഞ്ച് കോടിയും നേടിയെന്നാണ് റിപ്പോർട്ട്. ആദ്യ ദിവസത്തിൽ തന്നെ 75 കോടി ‘ബ്രഹ്മാസ്ത്ര’ കളക്ട് ചെയ്തുവെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരുന്നത്.

Also Read: വീണ്ടും സംവിധായകന്റെ കുപ്പായം അണിയാൻ സോഹൻ സീനുലാൽ: പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു

പ്രഖ്യാപനം മുതൽ സിനിമയ്ക്ക് നേരെ ഏറെ ബോയ്‌കോട്ട് ക്യാംപെയ്നുകൾ ഉയർന്നിരുന്നു. സിനിമയുടെ റിലീസിന് മുന്നോടിയായി ബീഫ് ഇഷ്ടമാണെന്ന് പറയുന്ന രൺബീർ കപൂറിന്റെ പഴയ ഒരു അഭിമുഖത്തിലെ ഭാഗം പ്രചരിപ്പിച്ചുകൊണ്ടാണ് സിനിമ ബഹിഷ്‌കരിക്കണമെന്ന് ആവശ്യവുമായി ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയത്. എന്നാൽ റിലീസിന് പിന്നാലെ ഈ ക്യാംപെയ്നുകളെ തകർത്തു കൊണ്ട് സിനിമ വലിയ വിജയം നേടുകയാണ്.

 

 

shortlink

Related Articles

Post Your Comments


Back to top button