![](/movie/wp-content/uploads/2022/09/1111610-krishnam-raju.webp)
തെലുങ്ക് നടൻ കൃഷ്ണം രാജു അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. സിനിമാ താരമെന്നതിലുപരി ആന്ധ്രയിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ മൊഗൾത്തൂരിൽ നിന്നുള്ള ബിജെപി എംപി ആയിരുന്നു അദ്ദേഹം. എ ബി വാജ്പേയി മന്ത്രിസഭയിൽ സഹ മന്ത്രിയുമായിരുന്നു. തെലുങ്ക് സിനിമയിലെ സീനിയർ താരങ്ങളിലൊരാളായ അദ്ദേഹം റിബൽ സ്റ്റാർ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
തെലുങ്ക് നടൻ പ്രഭാസിന്റെ പിതൃസഹോദരനാണ് കൃഷ്ണം രാജു. പ്രഭാസ് നായകനായ ‘രാധേ ശ്യാമി’ലാണ് അവസാനം അഭിനയിച്ചത്. മാധ്യമപ്രവർത്തകനായി ജോലി നോക്കവേ 1966-ലായിരുന്നു ഉപ്പളപട്ടി വെങ്കട കൃഷ്ണം രാജു എന്ന കൃഷ്ണം രാജു സിനിമയിലെത്തിയത്. തുടക്കകാലത്ത് കൂടുതലും അദ്ദേഹത്തെ തേടി വില്ലൻ വേഷങ്ങളായിരുന്നു എത്തിയത്. പിന്നീട് പതിയെ തെലുങ്കിലെ മുൻനിര നായകനടനായി അദ്ദേഹ മാറി. ‘ഭക്ത കണ്ണപ്പ’, ‘കടാക്ടല രുദ്രയ്യ’ എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധേയമാണ്. പ്രഭാസിനൊപ്പം ‘റിബൽ’ എന്ന ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്.
നിരവധി പേരാണ് കൃഷ്ണം രാജുവിന്റെ മരണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചത്. ശ്രീ യു വി കൃഷ്ണം രാജുവിന്റെ വേർപാടിൽ ദുഃഖമുണ്ടെന്നും വരും തലമുറകൾ അദ്ദേഹത്തിന്റെ സിനിമാ വൈഭവവും സർഗ്ഗാത്മകതയും ഓർക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
Post Your Comments