CinemaGeneralIndian CinemaLatest NewsMollywood

നടി ശ്രുതി സുരേഷും സംവിധായകൻ സം​ഗീത് പി രാജനും വിവാഹിതരായി

നടി ശ്രുതി സുരേഷും സംവിധായകൻ സം​ഗീത് പി രാജനും വിവാഹിതരായി. തിരുവല്ലയിലെ ശ്രീ വല്ലഭ ക്ഷേത്രത്തിൽ വച്ചാണ് വിവഹം നടന്നത്. ലളിതമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. സോഷ്യൽ മീഡിയയിലൂടെ ശ്രുതി സുരേഷാണ് ഇരുവരും വിവാഹിതരായ വിവരം അറിയിച്ചത്. ‘ജസ്റ്റ് മാരീഡ്’ എന്ന ക്യാപ്ഷനോടെയാണ് താരം വിവാഹ വീഡിയോ പങ്കുവെച്ചത്.

ഇരുവരുടേയും വിവാഹ വിശേഷങ്ങളും തയ്യാറെടുപ്പുകളും ശ്രുതി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. ഇരുവരുടെയും സേവ് ദി ഡേറ്റും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

Also Read: ഒടിടിയിലും ഹിറ്റായി പാപ്പൻ: സീ 5 പ്ലാറ്റ്ഫോമിന്റെ ഇന്ത്യൻ ടോപ്പ് 10ൽ ഒന്നാം സ്ഥാനത്ത്

കരിക്ക് എന്ന വെബ് സീരീസിലൂടെയാണ് ശ്രുതി മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്. തുടർന്ന് ഫ്രീഡം ഫൈറ്റ്, അന്താക്ഷരി, ജൂൺ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ബേസിൽ ജോസഫ് നായകനായ പാൽതു ജാൻവറാണ് ശ്രുതിയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. പാൽതു ജാൻവർ സിനിമയുടെ സംവിധായകനാണ് ശ്രുതിയുടെ വരൻ സം​ഗീത്. സം​ഗീതിന്റെ ആദ്യ സിനിമയാണിത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button