BollywoodCinemaGeneralLatest NewsMollywood

‘ചരിത്രകാരൻമാർ തമസ്കരിച്ച ആ വീര ചേകവരെ മനോഹരമായി അവതരിപ്പിച്ചു’: പത്തൊമ്പതാം നൂറ്റാണ്ടിനെ അഭിനന്ദിച്ച് മന്ത്രി

സിജു വിൽസണെ കേന്ദ്ര കഥാപാത്രമാക്കി വിനയൻ ഒരുക്കിയ പത്തൊമ്പതാം നൂറ്റാണ്ട് വിജയകരമായി തിയേറ്ററിവ്‍ പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥയാണ് സിനിമ പറയുന്നത്. ശ്രീ ​ഗോകുലം മൂവീസിന്റെ ബാനറിൽ ​ഗോകുലും ​ഗോപാലനാണ് സിനിമ നിർമ്മിച്ചത്.

ഇപ്പോളിതാ, ചിത്രത്തെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് റവന്യൂ മന്ത്രി കെ രാജൻ. സിനിമ വിനയൻ്റെ മാതൃകാപരവും ശ്ലാഖനീയവുമായ ഇടപെടലാണ് എന്നും, പത്തൊമ്പതാം നൂറ്റാണ്ടിലൂടെ ചരിത്രകാരൻമാർ തമസ്കരിച്ച ആ വീര ചേകവരെ മനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ് എന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Also Read: അയാൻ മുഖർജി മതവികാരം ചൂഷണം ചെയ്യുന്നു: ബ്രഹ്മാസ്ത്ര ദുരന്തമെന്ന് കങ്കണ

മന്ത്രി കെ രാജന്റേ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ചരിത്രകാരൻമാർ അർഹിച്ച പ്രാധാന്യത്തോടെ അവതരിപ്പിക്കാത്ത
വീര നായകനാണ് ആദ്യത്തെ കേരളീയ നവോത്ഥാന നായകൻ
ശ്രീ.ആറാട്ടുപുഴ വേലായുധപ്പണിക്കർ. സവർണ്ണ മേധാവിത്വത്തിനെതിരെ പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയെ അണിനിരത്തി അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ ഐതിഹാസിക പോരാട്ടങ്ങളാണ്
ആ ധീര പോരാളി നടത്തിയത്.

ചരിത്രകാരൻമാർ തമസ്കരിച്ച ആ വീര ചേകവരെ അതി മനോഹരമായി ആവേശം തുളുമ്പുന്ന മുഹൂർത്തങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് മലയാളത്തിൻ്റെ ജനകീയ ചലച്ചിത്രകാരൻ ശ്രീ. വിനയൻ. കേരളീയ നവോത്ഥാനത്തിലെ ജ്വലിക്കുന്ന അദ്ധ്യായമായ ചേർത്തല നങ്ങേലിയെയും അച്ചിപ്പുടവസമരവും മുക്കൂത്തി സമരവുമുൾപ്പടെയുള്ള യുള്ള ഐതിഹാസിക പോരാട്ടങ്ങൾ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ പുതുതലമുറക്കായി ശീ. വിനയൻ അവതരിപ്പിച്ചിരിക്കുന്നു.

ഒരു സാംസ്കാരിക പ്രവർത്തകൻ എന്ന നിലയിൽ ശ്രീ.വിനയൻ്റെ മാതൃകാപരവും
ശ്ലാഖനീയവുമായ ഇടപെടലാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചരിത്ര സിനിമ.
ഉറച്ച നിലപാടും സാമൂഹ്യ പ്രതിബദ്ധതയുമുള്ള കലാകാരൻ,
ഏറെ പ്രിയങ്കരനായ വിനയേട്ടനും ഈ ചരിത്രദൗത്യത്തിൻ്റെ ഭാഗമായ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർക്കും ഹൃദയാഭിവാദനങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button