സിജു വിൽസണെ കേന്ദ്ര കഥാപാത്രമാക്കി വിനയൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥയാണ് സിനിമ പറയുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കരായിട്ടാണ് സിജു അഭിനയിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് സിനിമ നിർമ്മിക്കുന്നത്.
ഇപ്പോളിതാ, വിനയന് ആശംസ അറിയിച്ച് കൊണ്ട് നടൻ ഹരീഷ് പേരടി സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ‘ഏത് സംഘബലത്തിന്റെ പേരിലും ആര് വളഞ്ഞിട്ട് ആക്രമിച്ചാലും..അവസാന വിജയം സത്യം പറയുന്നവന്റെയും ആത്മവിശ്വാസമുള്ളവന്റെതും ആയിരിക്കും…വിനയൻ സാർ ആശംസകൾ’, എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത്. നിരവധി പേരാണ് ഹരീഷിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്.
Also Read: ഇതാ ബോളിവുഡിന്റെ രണ്ടാം വരവ്: വമ്പൻ ബോക്സ് ഓഫീസ് കളക്ഷനുമായി ‘ബ്രഹ്മാസ്ത്ര’
അതേസമയം, കയാദു ലോഹർ ആണ് സിനിമയിൽ നായികയായെത്തുന്നത്. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, വിഷ്ണു വിനയൻ, ടിനി ടോം, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലി പാല, ശരൺ, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.
Post Your Comments