തെന്നിന്ത്യൻ സിനിമ ലോകത്ത് നിരവധി ആരാധകരുള്ള താരമാണ് അമല പോൾ. മലയാള സിനിമയിലും നിരവധി കഥാപാത്രങ്ങളെ അമല അവതരിപ്പിച്ചിട്ടുണ്ട്. കടാവർ എന്ന ചിത്രമാണ് അമലയുടേതായി അവസാനം റിലീസ് ചെയ്തത്. ഇപ്പോളിതാ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.
‘പൊന്നിയിൻ സെൽവനി’ൽ ഒരു കഥാപാത്രത്തിനായി മണിരത്നം തന്നെ വിളിച്ചിരുന്നുവെന്നും, എന്നാൽ തന്റെ മാനസികാവസ്ഥ മോശമായതിനാൽ ആ കഥാപാത്രം നിരസിക്കേണ്ടി വന്നു എന്നുമാണ് അമല പറയുന്നത്. എന്നാൽ ആ അവസരം നിരസിച്ചതിൽ തനിക്ക് ഖേദമില്ലെന്നും നടി വ്യക്തമാക്കി.
Also Read: റിലീസിന് മുൻപേ കോടികൾ വാരി ‘പൊന്നിയിൻ സെൽവൻ’: ഒടിടി റൈറ്റ്സ് വിറ്റുപോയത് വൻ തുകയ്ക്ക്
അമല പോളിന്റെ വാക്കുകൾ:
‘പൊന്നിയിൻ സെൽവനി’ൽ ഒരു കഥാപാത്രത്തിനായി മണിരത്നം സാർ വിളിച്ചിരുന്നു. എന്നെ ഓഡിഷൻ ചെയ്തിരുന്നു. ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ഫാനാണ്. അതിനാൽ തന്നെ ഞാൻ ഏറെ ആവേശഭരതിയായിരുന്നു. എന്നാൽ അത് നടന്നില്ല. തുടർന്ന് ഏറെ സങ്കടവും നിരാശയും തോന്നി. പിന്നീട് 2021ൽ അദ്ദേഹം ആ സിനിമയുമായി ബന്ധപ്പെട്ട് എന്നെ വീണ്ടും വിളിച്ചു. ആ സമയം ആ ചിത്രം ചെയ്യുവാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. അങ്ങനെ ആ കഥാപാത്രം എനിക്ക് നിരസിക്കേണ്ടി വന്നു. എന്നാൽ അതിൽ ഞാൻ ഖേദിക്കുന്നില്ല.
Post Your Comments