മലയാളികളുടെ പ്രിയപ്പെട്ട താരമാണ് റോഷൻ മാത്യു. മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച റോഷൻ ഇപ്പോൾ ബോളിവുഡിലും കോളിവുഡിലും തന്റെ അഭിനയ മികവ് തെളിയിച്ചിരിക്കുകയാണ്. വിക്രം നായകനായെത്തിയ കോബ്ര എന്ന തമിഴ് ചിത്രത്തിലും ആലിയ ഭട്ടിന്റെ ഡാർലിംഗ്സ് എന്ന ബോളിവുഡ് ചിത്രത്തിലും ശ്രദ്ധേയമായ വേഷമാണ് റോഷൻ കൈകാര്യം ചെയ്തത്.
ഇപ്പോളിതാ, ഡാർലിംഗ്സിൽ അഭിനയിച്ചതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് താരം. മലയാളത്തില്‍ നിന്നും ഹിന്ദിയിലേക്ക് എത്തുമ്പോള്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചാണ് റോഷൻ സംസാരിച്ചത്. ആലിയയ്ക്കും ഷെഫാലി ഷായ്ക്കുമൊപ്പം അഭിനയിച്ച് എത്താൻ പാടുപെട്ടെന്നും റോഷൻ പറയുന്നു. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.
റോഷൻ മാത്യുവിന്റെ വാക്കുകൾ:
ഡാര്ലിംഗ്സ് തികച്ചും വ്യത്യസ്തമായ എക്‌സ്പീരിയന്‍സായിരുന്നു. അങ്ങനെയൊരു സ്ട്രക്ച്ചറിലുള്ള ലാര്‍ജ് സ്‌കെയിലില്‍ വര്‍ക്ക് ചെയ്യുന്നത് എനിക്ക് അത്ര പരിചയമില്ല. അവര്‍ ഒരു സീന്‍ പ്ലാന്‍ ചെയ്യുന്നതും എക്‌സിക്യൂട്ട് ചെയ്യുന്നതുമൊക്കെ വ്യത്യസ്തമായ രീതിയിലാണ്.
മലയാളത്തില്‍ കുറച്ചുകൂടി ഓര്‍ഗാനിക്കാണ്, ഹിന്ദിയില്‍ കുറച്ച് കൂടി ഓര്‍ഗനൈസ്ഡാണ്. അവര്‍ക്ക് എല്ലാം കറക്റ്റ് അറിയാം. ഇത്ര സമയത്തിനുള്ളില്‍ ഷോട്ടുകള്‍ വിളിക്കും. ആ ഷോട്ടില്‍ ആവശ്യമുള്ള ആള്‍ക്കാരെ മാത്രം കൊണ്ടുവരും. ഈ റെസ്ട്രിക്ക്ഷന്‍സില്‍ നിന്നുകൊണ്ട് എങ്ങനെ പെര്‍ഫോം ചെയ്യുമെന്നായിരുന്നു എന്റെ ടെന്‍ഷന്‍. അങ്ങനെ ഞാന്‍ ആലിയയേയും വിജയ്‌യേയും ഷെഫാലിയേയും നിരീക്ഷിക്കാന്‍ തുടങ്ങി. ഇതേ പരിപാടി ചെയ്യുമ്പോള്‍ അവര്‍ക്ക് റെസ്ട്രിക്ക്ഷന്‍ ഫീല്‍ ചെയ്യുന്നതായേ എനിക്ക് തോന്നിയില്ല.
Post Your Comments