CinemaGeneralIndian CinemaLatest NewsMollywood

‘സിജു മലയാള സിനിമയുടെ വാ​ഗ്ദാനമാകുമെന്ന് ഉറപ്പ്’: അഭിനന്ദനവുമായി മേജർ രവി

സിജു വിൽസണെ കേന്ദ്ര കഥാപാത്രമാക്കി വിനയൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥയാണ് സിനിമ പറയുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കരായിട്ടാണ് സിജു അഭിനയിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് സിനിമ നിർമ്മിക്കുന്നത്.

ഇപ്പോളിതാ, ചിത്രത്തിലെ സിജുവിന്റെ അഭിനയ മികവിനെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ മേജർ രവി. സിജു മലയാള സിനിമയുടെ വാ​ഗ്ദാനമാകുമെന്ന് ഉറപ്പാണെന്നാണ് അദ്ദേഹം പറയുന്നത്. സിജു എന്ന നടനെ വെച്ച് വിനയൻ എന്ന സംവിധായകൻ എടുത്ത ഉദ്യമവും സിജു അതിനോട് പുലർത്തിയ നീതിയും എടുത്തുപറയേണ്ട കാര്യമാണെന്നും മേജർ രവി കൂട്ടിച്ചേർത്തു.

Also Read: പുഷ്പ – ദ റൈസിന്റെ നിർമ്മാതാക്കൾ മലയാളത്തിലേക്ക്: ‘നടികർ തിലക’വുമായി ലാൽ ജൂനിയർ വരുന്നു

മേജർ ​രവിയുടെ വാക്കുകൾ:

സിജു മലയാള സിനിമയുടെ വാ​ഗ്ദാനമാകുമെന്ന് ഉറപ്പാണ്. സിജു എന്ന നടനെ വെച്ച് വിനയൻ എന്ന സംവിധായകൻ എടുത്ത ഉദ്യമവും സിജു അതിനോട് പുലർത്തിയ നീതിയും എടുത്തുപറയേണ്ട കാര്യമാണ്. പ്രതീക്ഷിക്കാത്ത രീതിയിലുള്ള പ്രകടനമാണ് സിജു കാഴ്ചവെച്ചത്. ശരിക്കും അദ്ഭുതപ്പെടുത്തി. നമുക്ക് പുതിയൊരു നായകനെ കിട്ടുക എന്നുപറയുന്നത് സംവിധായകർക്കും നിർമ്മാതാക്കൾക്കും ആളുകൾക്കുമെല്ലാം സന്തോഷമാവും. ഒരു ദാരിദ്ര്യം മാറിക്കിട്ടും. വിനയന്റെ ഏതുപടമെടുത്താലും കഠിനശ്രമം കാണാനാകും. തട്ടിക്കൂട്ട് പടമൊന്നും ആയിരിക്കില്ല.

shortlink

Related Articles

Post Your Comments


Back to top button