CinemaGeneralIndian CinemaLatest NewsMollywood

‘ഇന്റിമേറ്റ് രം​ഗങ്ങൾ കണ്ട് മാത്രം ആരും തിയേറ്ററിലേക്ക് വരരുത്’: കുഞ്ചാക്കോ ബോബൻ പറയുന്നു

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടി പി ഫെല്ലിനി ഒരുക്കിയ ഒറ്റ് തിയേറ്ററിലെത്തിയിരിക്കുകയാണ്. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രമാണിത്. മലയാളത്തിലും തമിഴിലും ചിത്രം ഒരുങ്ങിയിട്ടുണ്ട്. ജാക്കി ഷ്‌റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിലെ നായിക.

ഇപ്പോളിതാ, സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കുഞ്ചാക്കോ ബോബൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഒറ്റിലെ ട്രെയ്‌ലറിലെ ചില ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ചും നടൻ ടൊവിനോയെ കുറിച്ചുമൊക്കെയാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്.

Also Read: ‘കാർത്തികേയ 2’ മലയാളത്തിലേക്ക്: റിലീസ് ഈ മാസം അവസാനം

കുഞ്ചാക്കോ ബോബന്റെ വാക്കുകൾ:

ടൊവിനോയുടെ സിനിമകളിൽ കിസ്സിങ് സീനുകൾ പ്രതീക്ഷിക്കാമെന്നൊന്നും ഇപ്പോൾ ആരും പറയുന്നില്ല എന്നതാണ് സത്യം. ഇപ്പോൾ മിന്നൽ മുരളിയും അതിന് ശേഷമുള്ള സിനിമകളുമൊക്കെ നോക്കുകയാണെങ്കിൽ ആ രീതിയിലുള്ള ചോദ്യങ്ങളും പറച്ചിലുകളുമുണ്ടോ എന്ന ഡൗട്ടുണ്ട്. പിന്നെ എനിക്ക് തോന്നുന്ന ചില കാര്യങ്ങൾ പറയാം. ഇതിന് മുൻപ് ഞാൻ ചെയ്ത ന്നാ താൻ കേസ് കൊട് എന്ന സിനിമയിൽ ആ ഡാൻസ് ഭയങ്കര വൈറലായി. തിയേറ്ററിലേക്ക് ആളെ കൊണ്ടുവരാൻ നമ്മൾ എന്തുചെയ്യണം എന്ന് ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ ഡാൻസ് ഭയങ്കരമായി വൈറലാകുന്നതും പ്രേക്ഷകർ തിയേറ്ററിലേക്ക് വന്ന് എന്നെ കാണണമെന്ന് തീരുമാനമെടുക്കുന്നതും.

അപ്പോൾ സിനിമയിലുള്ള പലരും പറഞ്ഞു ഇത് മതി വേറെ ഒരു പ്രൊമോ മെറ്റീരിയൽസും നമ്മൾ ചെയ്യേണ്ട എന്ന്. പക്ഷേ ആ ഡാൻസ് മാത്രമല്ല ആ സിനിമ. അതിനപ്പുറം പല കാര്യങ്ങളും നമ്മൾക്ക് ആ സിനിമയിൽ പറയാനുണ്ട്. ആ പാട്ട് വൈറലായെങ്കിലും അതിനേക്കാളുമൊക്കെ അപ്പുറത്ത് വലിയ വിഷയം കൈകാര്യം ചെയ്യുന്ന നല്ല ഹ്യൂമറുകളുള്ള സിനിമയാണ് അത്.

അതുകൊണ്ട് നമ്മൾ ട്രെയ്‌ലർ റിലീസ് ചെയ്ത് സിനിമയിലുള്ള മറ്റു കാര്യങ്ങൾ കാണിച്ചു. ഒറ്റിലും ഇത് തന്നെയാണ് എനിക്ക് പറയാനുള്ളത്. ഇന്റിമസി സീൻസ് എന്ന് പറയുമ്പോൾ അത് മാത്രം ഹൈലെറ്റ് ചെയ്ത് അത് മാത്രം പ്രതീക്ഷിച്ച് വരരുത്. ചിലപ്പോൾ അത് ഉണ്ടാവില്ലെന്ന് വരാം. അതല്ല അതിനപ്പുറം ഉള്ള വേറെ രീതിയിലുള്ള സിനിമയാണ് ഒറ്റ്.

shortlink

Related Articles

Post Your Comments


Back to top button