CinemaGeneralIndian CinemaLatest NewsMollywood

‘അവര്‍ പിന്നീടങ്ങോട്ട് സംസാരിച്ചതെല്ലാം അദ്ദേഹത്തിന്റെ കൈപ്പുണ്യത്തെക്കുറിച്ചായിരുന്നു’: കുഞ്ചാക്കോ ബോബൻ പറയുന്നു

കുഞ്ചാക്കോ ബോബന്‍, അരവിന്ദ് സ്വാമി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഒറ്റ് കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണിത്. ടോവിനോ തോമസ് നായകനായ തീവണ്ടിക്ക് ശേഷം ടി.പി. ഫെല്ലിനി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒറ്റ്. മലയാളത്തിലും തമിഴിലും ചിത്രം ഒരുങ്ങിയിട്ടുണ്ട്. ജാക്കി ഷ്‌റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിലെ നായിക.

ഇപ്പോളിതാ, അരവിന്ദ് സ്വാമിയോടൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് കുഞ്ചാക്കോ ബോബൻ. പേരെടുത്തൊരു പാചകക്കാരനാണ് അരവിന്ദ് സ്വാമി സാര്‍ എന്നത് തനിക്ക് പുതിയ അറിവായിരുന്നുവെന്നാണ് ചാക്കോച്ചൻ പറയുന്നത്.

Also Read: ‘അവർക്കൊപ്പം അഭിനയിച്ചെത്താൻ ഒരു പാട് പാടുപെട്ടു, ഷൂട്ട് ചെയ്യുന്ന രീതി പരിചയമില്ലായിരുന്നു’: റോഷൻ മാത്യു

കുഞ്ചാക്കോ ബോബന്റെ വാക്കുകൾ.

പേരെടുത്തൊരു പാചകക്കാരനാണ് അരവിന്ദ് സ്വാമി സാര്‍ എന്നത് എനിക്ക് പുതിയ അറിവായിരുന്നു. ചിത്രീകരണത്തിന് ഇടവേളയുള്ള ഒരുദിവസം ഞങ്ങളിരുവരും ഭക്ഷണം കഴിക്കാനായി മുംബൈയിലെ ഒരു വലിയ ഹോട്ടലിലേക്ക് ചെന്നുകയറി. റെസ്റ്റോറന്റിലിരിക്കുമ്പോഴാണ് അവിടത്തെ ഷെഫുമാര്‍ ഞങ്ങളുടെ അടുത്തേക്ക് വരുന്നത്. ഇരുവരും മുന്‍പ് ചെന്നൈയില്‍വെച്ച് സ്വാമിസാറുണ്ടാക്കിയ ഭക്ഷണം കഴിച്ചവരായിരുന്നു. അവര്‍ പിന്നീടങ്ങോട്ട് സംസാരിച്ചതെല്ലാം അദ്ദേഹത്തിന്റെ കൈപ്പുണ്യത്തെക്കുറിച്ചും അന്നുകഴിച്ച ഭക്ഷണത്തിന്റെ രുചിയെക്കുറിച്ചുമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button