സിബി മലയിലിന്റെ തിരിച്ചുവരവ്: ‘കൊത്ത്’ ഒരാഴ്ച നേരത്തെ എത്തും

ആസിഫ് അലി, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിബി മലയിൽ ഒരുക്കുന്ന ചിത്രമാണ് ‘കൊത്ത്’. രാഷ്‍ട്രീയ കൊലപാതകം പ്രമേയമാക്കുന്ന ചിത്രമാണിത്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള സിനിമയാണിത്.

ഇപ്പോളിതാ, സിനിമയുടെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. സെപ്റ്റംബര്‍ 23 ന് എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രം അതിന് ഒരാഴ്ച മുന്‍പ് തിയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. സെപ്റ്റംബര്‍ 16 ആണ് പുതിയ റിലീസ് തീയതി.

Also Read: ഒരു കൊട്ട പെങ്ങമ്മാരുടെ കഥ: മുഹ്‌സിൻ പരാരിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു

ഹേമന്ദ് കുമാര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ്. മനു മഞ്ജിത്ത്, ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു. ഈസ്റ്റ് കോസ്റ്റാണ് ചിത്രത്തിലെ ​ഗാനങ്ങൾ ആസ്വാദകരിലേക്ക് എത്തിക്കുന്നത്.

Share
Leave a Comment