അനുപം ഖേർ, നിഖിൽ സിദ്ധാർഥ്, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നിഖിൽ – ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാണ് ‘കാർത്തികേയ 2’. പീപ്പിള്‍സ് മീഡിയ ഫാക്ടറിയും അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട് ബാനറും ചേർന്നാണ് സിനിമ നിർമ്മിച്ചത്. ബോളിവുഡിൽ ഉൾപ്പടെ വൻ വിജയം കൈവരിച്ച ചിത്രമാണിത്. 115 കോടിയിലധികം ബോക്‌സ് ഓഫീസ് ഗ്രോസ് കളക്ഷനാണ് സിനിമ വാരിക്കൂട്ടിയത്. 30 കോടിയിലധികമാണ് കാർത്തികേയ 2 ഹിന്ദി പതിപ്പിൽ നിന്ന് മാത്രം നേടിയത്. കൂടാതെ വിദേശത്ത് 2 ദശലക്ഷം ഡോളറും സിനിമ സ്വന്തമാക്കി.
ഇപ്പോളിതാ, ചിത്രം മലയാളത്തിലും എത്തുന്നു എന്ന വാർത്തയാണ് വരുന്നത്. സെപ്റ്റംബർ 23ന് ചിത്രം കേരളത്തിൽ റിലീസ് ചെയ്യും. ഇ 4 എന്റർടൈൻമെന്റ്സ് ആണ് കേരളത്തിലെ വിതരണക്കാർ. മലയാളികൾക്കിടയിലും സിനിമ തരംഗം സൃഷ്ടിക്കുമെന്നാണ് അണിയറക്കാരുടെ വിലയിരുത്തൽ.
മുഗ്ദാ എന്ന കഥാപാത്രത്തെയാണ് അനുപമ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നിഖിൽ സിദ്ധാർഥ് ആണ് ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായെത്തുന്നത്. ചിത്രത്തിൻ്റെ പേര് സൂചിപ്പിക്കുന്ന കാർത്തികേയ എന്ന കഥാപാത്രത്തെയാണ് നിഖിൽ അവതരിപ്പിക്കുന്നത്. ശ്രീനിവാസ റെഡ്ഡി, പ്രവീൺ, ആദിത്യ മീനൻ, തുളസി, സത്യ, വിവ ഹർഷ, വെങ്കട്ട് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. കാലഭൈരവ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് കാർത്തിക് ഘട്ടമനേനി ആണ്.
Post Your Comments