
ചെന്നൈ: കുമരി മാവട്ടത്തിൻ തഗ്സ് ചിത്രത്തിന്റെ താരനിബിഢമായ ക്യാരക്ടർ റിലീസ് ചടങ്ങ് ചെന്നൈ സത്യം തിയേറ്ററിൽ നടന്നു. വൃന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന മുഴു നീള ആക്ഷൻ ചിത്രത്തിലെ നായകൻ ഹ്രിദ്ധു ഹറൂണിനെ പ്രശസ്ത സംവിധായകൻ എസ്സ് എസ്സ് രാജമൗലി സദസിനു പരിചയപ്പെടുത്തി. ആമസോണിൽ ഏറെ ഹിറ്റായ ക്രാഷ് കോഴ്സ് സീരിസിലെ മുഖ്യ വേഷത്തിലും, സന്തോഷ് ശിവൻ സംവിധാനം ചെയ്ത മുംബൈക്കാർ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെയും ഹ്രിദ്ധു നടത്തിയ ഗംഭീര പ്രകടനം ഒരിക്കൽ കൂടി ഈ സിനിമയിൽ പ്രതീക്ഷിക്കാമെന്ന് നടൻ ആര്യ ചടങ്ങിൽ ഓർമ്മപ്പെടുത്തി.
പ്രശസ്ത തെന്നിന്ത്യൻ സംവിധായകൻ കെ ഭാഗ്യരാജ്, ഗൗതം മേനോൻ പ്രശസ്ത ചലച്ചിത്ര താരങ്ങളായ പാർത്ഥിപൻ, ദേസിങ്, ഖുശ്‌ബു, പൂർണിമ ഭാഗ്യരാജ്, കലാ മാസ്റ്റർ, രവി അരശ് തുടങ്ങി നിരവധി ചലച്ചിത്ര താരങ്ങൾ ചടങ്ങിൽ തഗ്സ് ചിത്രത്തിന് ആശംസകളുമായി എത്തിച്ചേർന്നിരുന്നു. സാം സി എസ്സ് ആണ് ചിത്രത്തിന്റെ സംഗീതം വിർവ്വഹിക്കുന്നത്, പ്രിയേഷ് ഗുരുസ്വാമി ഛായാഗ്രഹണവും പ്രവീൺ ആന്റണി എഡിറ്റിംഗും നിർവ്വഹിക്കുന്നു. ജോസഫ് നെല്ലിക്കൽ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. എം കറുപ്പയ്യ പ്രൊജക്റ്റ് കോഓർഡിനേറ്റർ ആണ്. യുവരാജ് ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
Also Read: ‘ചില നിയോഗങ്ങള്‍ അങ്ങനെ ആണ് നമ്മളെ തേടി എത്തും’: സന്തോഷ വാർത്ത പങ്കുവച്ച് ഉണ്ണി മുകുന്ദൻ
സിംഹാ, ആർ കെ സുരേഷ്, മുനിഷ് കാന്ത്, അനശ്വരാ രാജൻ തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തിലുള്ളത്. ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ വിക്രം, ആർആർആർ, ഡോൺ എന്നിവയുടെ കേരളത്തിലെ വിതരണക്കാരായ റിയാ ഷിബുവിന്റെ എച്ച്ആർ പിക്ചേഴ്സ് ആണ് ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത്. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യും. പിആർഒ – പ്രതീഷ് ശേഖർ.
Post Your Comments