വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഹണി റോസ്. പിന്നീട്, ട്രിവാൻഡ്രം ലോഡ്ജ്, ഹോട്ടൽ കാലിഫോർണിയ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ചങ്ക്സ്, ബിഗ് ബ്രദർ തുടങ്ങി ഒട്ടേറെ സിനിമകളിൽ ഹണി അഭിനയിച്ചു. അക്വാേറിയം ആണ് ഹണി റോസിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.
ഇപ്പോളിതാ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഹണി റോസ് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. സിനിമയുടെ തുടക്കകാലത്ത് ഒരു സംവിധായകനിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് നടി തുറന്ന് പറയുന്നത്. അത് വലിയ ഷോക്കായിരുന്നെന്നും ആ ഷോക്കിൽ നിന്ന് പുറത്ത് വരാൻ കുറെ സമയമെടുത്തെന്നുമാണ് താരം പറയുന്നത്.
Also Read: തൊണ്ണൂറുകളുടെ കുറുമ്പും കുട്ടിത്തവും: ‘പല്ലൊട്ടി 90’s കിഡ്സ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
ഹണി റോസിന്റെ വാക്കുകൾ:
സിനിമയുടെ തുടക്കകാലത്ത് ഒരു സംവിധായകനിൽ നിന്നും എനിക്ക് മോശം അനുഭവം ഉണ്ടായിരുന്നു. അന്നത്തെ ആ ഷോക്കിൽ നിന്ന് റിക്കവറാവാൻ ഞാൻ കുറേ സമയമെടുത്തു. എന്റെ ആത്മവിശ്വാസത്തെയൊക്കെ അത് ബാധിച്ചു. ആ സിനിമയുടെ ആദ്യത്തെ ഷെഡ്യൂൾ 15 ദിവസമായിരുന്നു. അത് ഭയങ്കര രസമായിട്ട് പോയി. ഒരു പ്രശ്‌നവുമില്ല. ഒരു ബുദ്ധിമുട്ടുമില്ല. എല്ലാവരുമായിട്ട് ഹാപ്പിയായി ഒരുമിച്ച് വർക്ക് ചെയ്യാൻ കഴിഞ്ഞു. എന്നാൽ സെക്കന്റ് ഷെഡ്യൂൾ ആയപ്പോഴേക്കും ഇദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ കുറച്ച് മാറ്റങ്ങൾ വന്നു. നമുക്ക് മെസ്സേജുകൾ അയക്കും. എന്തെങ്കിലുമൊക്കെ കാര്യങ്ങൾ പറഞ്ഞിട്ടുള്ള മെസ്സേജുകൾ ആയിരിക്കാം. അപ്പോൾ നമ്മൾ അതിന് മറുപടി കൊടുക്കില്ല. അതിന്റെ ആവശ്യം ഇല്ല എന്നതുകൊണ്ടാണ് മറുപടി കൊടുക്കാത്തത്. അതിന് ശേഷം പിറ്റേ ദിവസം സെറ്റിൽ വന്നാൽ അതിന്റെ റിയാക്ഷൻസ് ഭയങ്കരമായിരിക്കും.
പിന്നെ എന്തെങ്കിലും ചെറിയ ചെറിയ മിസ്റ്റേക്കിന് പോലും ഭയങ്കരമായിട്ട് ഷൗട്ട് ചെയ്യുകയും ചീത്ത വിളിക്കുകയൊക്കെ ചെയ്യും. അങ്ങനെ ഞങ്ങൾ സിനിമയുടെ പ്രൊഡ്യൂസറുടെ അടുത്തൊക്കെ പരാതി പറഞ്ഞു. പക്ഷേ അദ്ദേഹത്തിന് ഒന്നും ചെയ്യാൻ പറ്റില്ല. ഈ രീതി എന്റെ അടുത്ത് മാത്രമാണ്. ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട് അത് പുള്ളി ഒരു പ്രണയം പോലെയങ്ങ് മാറ്റി. ബിഹേവിയർ അങ്ങനെ മാറി. നമ്മൾ വേറെ ഒരാളുടെ അടുത്ത് സംസാരിച്ചാൽ ഇദ്ദേഹത്തിന് പ്രശ്‌നമാകും. അപ്പോഴേക്കും ആളെ വിട്ടിട്ട് എന്തിനാണ് അങ്ങനെ സംസാരിക്കുന്നത് എന്നൊക്കെ ചോദിക്കും. അതൊരു വല്ലാത്ത എക്‌സ്പീരിയൻസായിരുന്നു.
Post Your Comments