മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഹണി റോസ്. മോഹൻലാൽ കേന്ദ്ര കഥാപാത്രമായെത്തുന്ന മോൺസ്റ്റർ ആണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ചങ്ക്സ്, ബിഗ് ബ്രദര്‍ തുടങ്ങി ഒട്ടേറെ സിനിമകളില്‍ തുടര്‍ന്ന് അഭിനയിച്ചു. അക്വാേറിയം ആണ് ഹണി റോസിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.
ഇപ്പോളിതാ, തന്റെ ആദ്യ സിനിമയെ കുറിച്ചും ആദ്യത്തെ പ്രതിഫലത്തെ കുറിച്ചും ഹണി മനസ്സ് തുറക്കുകയാണ്. തന്റെ ആദ്യ സിനിമയായ ബോയ് ഫ്രണ്ടില്‍ അഭിനയിച്ചപ്പോഴാണ് ആദ്യമായി ഒരു തുക പ്രതിഫലമായി ലഭിച്ചതെന്നാണ് ഹണി റോസ് പറയുന്നത്. വിനയന് സാറായിരുന്നു ആ തുക തന്റെ കയ്യില്‍ വെച്ചുതന്നതെന്നും ഹണി റോസ് പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.
Also Read: ‘പരാജയപ്പെട്ടാല്‍ കരിയര്‍ ഇല്ലാതാകുമെന്നത് വെറും തോന്നല്‍ മാത്രം’: തുറന്നു പറഞ്ഞ് നിവിന്‍ പോളി
ഹണി റോസിന്റെ വാക്കുകൾ:
എന്റെ ആദ്യ സിനിമയായ ബോയ് ഫ്രണ്ടില്‍ അഭിനയിച്ചപ്പോഴാണ് ആദ്യമായി ഒരു തുക പ്രതിഫലമായി ലഭിച്ചത്. എന്റെ ആദ്യ പ്രതിഫലം പതിനായിരം രൂപയായിരുന്നു. വിനയന് സാറായിരുന്നു ആ തുക എന്റെ കയ്യില്‍ വെച്ചുതന്നത്. അദ്ദേഹമാണ് ഒരു കവറില്‍ ഇട്ട് പണം കയ്യില്‍ തന്നത്.
Post Your Comments