സെൻസർ ബോർഡിനെതിരെ നിയമ പോരാട്ടത്തിനൊരുങ്ങി സംവിധായകൻ രാമസിംഹൻ. തന്റെ പുതിയ ചിത്രമായ ‘1921 പുഴ മുതൽ പുഴ വരെ’യിലെ സുപ്രധാന രംഗങ്ങൾ മുറിച്ചു മാറ്റിയെന്ന് ആരോപിച്ചാണ് സംവിധായകൻ ഹൈകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. സിനിമയിൽ നിന്നും മുറിച്ച് മാറ്റിയ ഭാഗങ്ങൾ എന്തിന്റെ അടിസ്ഥാനത്തിലാണ് മുറിച്ച് മാറ്റിയതെന്ന് സെൻസർ ബോർഡ് വ്യക്തമാക്കിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.
രാമസിംഹന്റെ വാക്കുകൾ:
മതപരിവർത്തനമൊന്നും നടന്നില്ലെങ്കിൽ പിന്നെ 1921 ഇല്ലല്ലോ. ഞാൻ സിനിമയിൽ ഒരു പക്ഷവും പിടിച്ചിട്ടില്ല. നല്ലതിനെ നല്ലതും ചീത്തയെ ചീത്തയും ആയി തന്നെ കാണിച്ചിട്ടുണ്ട്. ഒരു ഭാഗം മാത്രം മുറിച്ച് മാറ്റിക്കഴിഞ്ഞാൽ എന്താകുമെന്ന് സാമാന്യ ജനങ്ങൾക്ക് അറിയാം. മുറിച്ച് മാറ്റിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അവർ പറയുന്നില്ല.
ഈ സിനിമ ഉണ്ടാക്കാൻ തുടങ്ങുമ്പോൾ മുതൽ കാര്യങ്ങൾ എനിക്ക് എതിരായിരുന്നു. മറ്റുള്ളവർ സിനിമ ചെയ്യുമെന്ന് പറഞ്ഞിരുന്നല്ലോ, അത് ഉണ്ടായില്ല. ജനങ്ങൾ എനിക്ക് പണം നൽകി, ഞാൻ സിനിമ ചെയ്തു. അതല്ലാതെ മറ്റൊന്നും ഇല്ല. അവർ സിനിമയിലൂടെ എതിർക്കട്ടെ. അല്ലാതെ വളഞ്ഞ വഴിയിലൂടെ സിനിമ ഇല്ലാതാക്കിയിട്ട് അല്ല.
Also Read: കല്യാണ ചെക്കനും പെണ്ണുമായി ബേസിലും ദർശനയും: ‘ജയ ജയ ജയ ജയ ഹേ ‘ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ഓണാവധിക്ക് ശേഷം ഹൈക്കോടതിയെ സമീപിക്കും. ഏത് അറ്റം വരെയും പോരാടും. ഇത് ചരിത്ര സിനിമയാണ്. സാങ്കൽപ്പിക കഥയല്ല. രേഖപ്പെടുത്തിയ ചരിത്രമാണ്. ആ ധൈര്യത്തിലാണ് ഞാൻ പോകുന്നത്. എനിക്ക് ഒരു പ്രത്യേക അജണ്ടയൊന്നും ഇതിൽ ഇല്ല. സിനിമ ചെയ്യാൻ പണം തരാൻ ബിജെപിക്കാരെ ആരെയും വിളിച്ചിട്ടുമില്ല. എന്റെ ഫേസ്ബുക്ക് സുഹൃത്തുക്കൾ വഴിയാണ് ഈ പടത്തിനുള്ളത് കളക്ട് ചെയ്തത്. ബിജെപിക്കാർ ഇതിന് ശ്രമിക്കുകയോ ആഹ്വാനം ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ പറയൂ, ആരും ചെയ്തിട്ടില്ല. എന്റെ വ്യക്തിപരമായിട്ടുള്ളതാണ്.
Post Your Comments