വിക്രമിനെ കേന്ദ്ര കഥാപാത്രമാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത ചിത്രമാണ് ‘കോബ്ര’. ആഗസ്റ്റ് 31ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സിനിമയിൽ ഏഴ് വ്യത്യസ്ത ലുക്കിൽ ആണ് വിക്രം പ്രത്യക്ഷപ്പെടുന്നത്. വൻ പ്രതീക്ഷയോടെ തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് അതനുസരിച്ച് ഉയരാൻ കഴിഞ്ഞില്ല. സിനിമയ്ക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് സംവിധായകൻ നേരത്തെ രംഗത്തെത്തിയിരുന്നു. സിനിമ പ്രേക്ഷകരെ നിരാശപ്പെടുത്തിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി അജയ് ജ്ഞാനമുത്തു പറഞ്ഞിരുന്നു.
ഇപ്പോളിതാ, സംവിധായകനെതിരെ സിനിമയുടെ നിർമ്മാതാക്കൾ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ നിർമ്മാണ ചെലവ് കൂടുതലായെന്നും പ്രൊമോഷൻ പരിപാടികളിൽ സംവിധായകൻ പങ്കെടുത്തില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നിർമ്മാതാക്കൾ രംഗത്തെത്തിയത്. ചിത്രത്തിന്റെ നിർമ്മാണ ചിലവെന്ന നിലയിൽ കണക്കാക്കിയ പണത്തേക്കാൾ 15 കോടി അധികമായതായി നിർമ്മാതാക്കൾ ആരോപിക്കുന്നു. ചിത്രത്തിന്റെ റിലീസിന് മുൻപോ ശേഷമോ സംവിധായകൻ സിനിമയുമായി ബന്ധപ്പെട്ട പൊതുപരിപാടികളിൽ പങ്കെടുത്തില്ലെന്നും ആരോപണമുണ്ട്. സംവിധായകനെതിരെ നടപടിയെടുക്കാൻ പ്രൊഡ്യൂസർ കൗൺസിലിനെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.
Also Read: ‘ആ ധൈര്യത്തിലാണ് ഞാൻ പോകുന്നത്, എനിക്ക് ഒരു പ്രത്യേക അജണ്ടയൊന്നും ഇല്ല’: സെൻസർ ബോർഡിനെതിരെ രാമസിംഹ
കെജിഎഫിലൂടെ ശ്രദ്ധേയായ നടി ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിൽ നായികയായെത്തിയത്. ഇന്ത്യൻ ക്രിക്കറ്റ് താരമായ ഇർഫാൻ പത്താനും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ് എസ് ലളിത് കുമാറാണ് ചിത്രം നിർമ്മിച്ചത്.
Post Your Comments