തമിഴിലും മലയാളത്തിലും ഒരുപാട് ആരാധകരുള്ള നടനാണ് ആര്യ. നടനായും നിർമ്മാതാവായും തിളങ്ങുന്ന താരം തന്റെ ഏറ്റവും പുതിയ ചിത്രം ക്യാപ്റ്റന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അടുത്ത സുഹൃത്തായ പൃഥിരാജ് സംവിധായകനായി, ആര്യയ്ക്കും സംവിധാനത്തിലേയ്ക്ക് ഇറങ്ങാൻ താൽപര്യമുണ്ടോ എന്ന് അവതാരകൻ ചോദിച്ചു. ചോദ്യത്തിന് വ്യക്തമായ മറുപടിയും താരം നൽകി.
‘ഡയറക്ടിങ്ങ് എന്ന് പറയുന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. ഒരു പാട് റെസ്പോൺസബിളിറ്റിയുള്ള ജോലിയാ ണിത്. ഒരു സംവിധായകൻ ചിന്തിക്കുന്നത് പോലും വിത്യസ്തമായാണ്. എനിക്ക് അത്തരത്തിൽ ഒരു കോൺഫിഡൻസും മെച്യൂരിറ്റിയും ഒന്നുമില്ല. ഭാവിയിൽ ഉണ്ടാകുകയാണെങ്കിൽ സിനിമ സംവിധാനം ചെയ്യും’.
Read Also:- ‘അന്ന് ഒരു സംവിധായകനിൽ നിന്ന് മോശം അനുഭവം ഉണ്ടായി, വലിയ ഷോക്കായിരുന്നു’: ഹണി റോസ്
‘മലയാള സിനിമയിൽ എനിക്ക് അടുത്ത ബന്ധമുള്ള നടനാണ് പൃഥ്വിരാജ്. എനിക്ക് അദ്ദേഹത്തെ പോലെ സംവിധാനം ചെയ്യാനുള്ള കോൺഫിഡൻസ് ഇല്ല. മലയാളം സിനിമയിൽ നിന്ന് എനിക്ക് ധാരളം സുഹൃത്തുക്കളുണ്ട്’ ആര്യ പറഞ്ഞു. അതേസമയം, ആര്യ നായകനായ ക്യാപ്റ്റന്‍ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു. ഒരു ഫാന്റസി അഡൈ്വഞ്ചര്‍ ഡ്രാമയായാണ് ക്യാപ്റ്റന്‍ ഒരുക്കിയിരിക്കുന്നത്. ശക്തി സുന്ദര്‍ രാജൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക.
Post Your Comments