സിജു വിൽസണെ കേന്ദ്ര കഥാപാത്രമാക്കി വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിജുവിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമാണ് ചിത്രത്തിലെ ആറാട്ടുപുഴ വേലായുധപ്പണിക്കർ.
ഇപ്പോളിതാ, സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിജു പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനൂപ് സത്യൻ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തെ കുറിച്ചാണ് സിജു സംസാരിക്കുന്നത്. സിനിമയിൽ സിജുവും ഒരു ശ്രദ്ധേയ വേഷം അഭിനയിച്ചിരുന്നു. ചിത്രത്തിൽ താൻ ചെയ്ത വേഷം അവതരിപ്പിക്കാനായി ആദ്യം തീരുമാനിച്ചിരുന്നത് ദുൽഖർ സൽമാനെ ആയിരുന്നു എന്ന് പറയുകയാണ് സിജു വിൽസൺ.
Also Read: ‘ ഇമോഷണൽ – ഇന്റിമേറ്റ് രംഗങ്ങൾ സിനിമയുടെ പ്രൊമോഷന് വേണ്ടി ഉപയോഗിച്ചു, വിഷമം ഉണ്ടാക്കി’: ഹണി റോസ്
സിജു വിൽസണിന്റെ വാക്കുകൾ:
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ എന്റെ റോളായിരുന്നു ദുൽഖർ ചെയ്യേണ്ടിയിരുന്നത്. ഗസ്റ്റ് റോൾ പോലെ ഒന്നായിരുന്നു അത്. ദുൽഖർ അവതരിപ്പിച്ച ബിപീഷ് പി. എന്ന കഥാപാത്രം അപ്പോഴുണ്ടായിരുന്നില്ല. സുരേഷേട്ടനേയും ശോഭന ചേച്ചിയേയും വെച്ചാണ് മെയ്ൻ കഥ മുമ്പോട്ട് പോയിരുന്നത്. അതിൽ ഒരു ഗസ്റ്റ് റോളിൽ ദുൽഖർ വരുന്ന രീതിയിലായിരുന്നു. പിന്നെ ദുൽഖറിന്റെ കഥാപാത്രം രൂപപ്പെടുകയായിരുന്നു. ദുൽഖർ ചെയ്യേണ്ടിയിരുന്ന കഥാപാത്രത്തിനായി വേറെ പലരേയും നോക്കിയിരുന്നു. ആ സമയത്ത് എനിക്ക് ഡേറ്റ് ഉണ്ടായിരുന്നത് കൊണ്ട് എന്നെ വിളിച്ചു. അങ്ങനെ ഞാൻ പോയി ചെയ്യുന്നു.
Post Your Comments