മലയാളികളുടെ പ്രിയ നടൻ മോഹൻലാലിനെ ആദ്യമായി കണ്ട നിമിഷത്തെക്കുറിച്ച് വെളിപ്പെടുത്തി നടൻ സിജു വിൽസൺ. സെലിബ്രിറ്റി ക്രിക്കറ്റ് നടക്കുന്നതിനിടയിൽ നിവിൻ പോളിക്കൊപ്പം എയർപോർട്ടിൽ വെച്ചാണ് മോഹൻലാലിനെ ആദ്യമായി കണ്ടതെന്നും ലാലേട്ടനെ ആദ്യമായി കണ്ടത് ഒരു ഡ്രീം കം ടൂ മൊമെന്റ് ആയിരുന്നുവെന്നും സിജു വിൽസൺ പറയുന്നു. കൂടാതെ, റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രമായ സാറ്റർഡേ നൈറ്റ്സിന്റെ വിശേഷങ്ങളും ബിജു വിൽസൺ പങ്കുവെച്ചു.
‘ലാലേട്ടനെ ആദ്യമായി കണ്ടത് ഒരു ഡ്രീം കം ടൂ മൊമെന്റ് ആയിരുന്നു. നിവിനെ സിസിഎല്ലിന് പോകാൻ വേണ്ടി നെടുമ്പാശ്ശേരി എർപോർട്ടിന്റെ അടുത്തുള്ള ഹോട്ടലിൽ കൊണ്ട് ചെന്നാക്കണം. നിവിനൊപ്പം എയർപോർട്ടിൽ ചെല്ലുമ്പോണ് ലാലേട്ടനെ ആദ്യമായി കാണുന്നത്. നിവിനെ കണ്ടപ്പോൾ ലാലേട്ടൻ അടുത്തേക്ക് വന്നു’.
‘അപ്പോൾ എന്നെയും കണ്ടു. ഞാനും അന്ന് താടിയൊക്കെ വെച്ചിട്ടുണ്ട്. ഇതാരാ, നിന്റെ ബ്രദറാണോന്ന് ചോദിച്ചു. അല്ല ഫ്രണ്ടാണെന്ന് നിവിൻ പറഞ്ഞു. ചിലപ്പോൾ ഒരുമിച്ച് കാണുമ്പോൾ ആൾക്കാരൊക്കെ അങ്ങനെ ചോദിക്കാറുണ്ട്, കസിൻസാണോന്നൊക്കെ. ലാലേട്ടൻ സ്ക്രീനിൽ അല്ലാതെ സാധാരണക്കാരെ പോലെ നോർമലായി സംസാരിക്കുകയാണല്ലോ, അതൊരു ഡ്രീം കം ടൂ മൊമെന്റായിരുന്നു’.
‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളക്ക് ശേഷം ഞാനും നിവിനും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് സാറ്റർഡേ നൈറ്റ്സ്. ഉപചാരപൂർവം ഗുണ്ടജയന് ശേഷം സൈജു ചേട്ടനൊപ്പം അഭിനയിക്കുന്ന പടം, മലർവാടിക്ക് ശേഷം അജുവിനൊപ്പം അഭിനയിക്കുന്ന പടം. റോഷൻ ചേട്ടൻ എന്നെ കായംകുളം കൊച്ചുണ്ണി എന്ന സിനിമയിലേക്ക് വിളിച്ചിട്ടുണ്ടായിരുന്നു. അതുപോലെ പ്രതി പൂവൻകോഴി എന്ന ചിത്രത്തിലേക്കും വിളിച്ചിട്ടുണ്ടായിരുന്നു’.
Read Also:- കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ‘ഒറ്റ്’ ഇന്നു മുതൽ
‘അതൊന്നും ആ സമയത്ത് ചെയ്യാൻ പറ്റിയില്ല. റോഷൻ ചേട്ടന്റെ കൂടെ എനിക്ക് സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. സാറ്റർഡേ നൈറ്റ്സിലേക്ക് വിളിച്ചപ്പോൾ പോയി. സുഹൃത്തുക്കളുടെ ഒരു കളർഫുൾ എന്റർടെയ്നറാണ്. ഒരു ഗെറ്റ് ടുഗേദർ പോലെയുള്ള പരിപാടിയായിരുന്നു’ സിജു വിൽസൺ പറഞ്ഞു.
Post Your Comments