നടനും സംവിധായകനുമായ ജോയ് മാത്യു സോഷ്യൽ മീഡിയയിൽ സജീവമാണ്. സമകാലിക വിഷയങ്ങളിൽ പ്രതികരിക്കുന്ന ജോയ് മാത്യുവിന്റെ ഒരു കുറിപ്പ് ചർച്ചയാകുന്നു.
കേരളത്തില്‍ തെരുവ് നായ്ക്കളുടെ ശല്യം വലിയ രീതിയില്‍ വര്‍ദ്ധിച്ചു വരികയാണ്. ഇതും ഓണവും ചേർത്തുകൊണ്ട് ജോയ് മാത്യു ഒരു ഫേസ്ബുക്ക് പോസ്റ്റ് നടത്തിയിരുന്നു. ഇതിനു താഴെ ഒരു ഡിവൈഎഫ്ഐ നേതാവ് വിമർശനവുമായി എത്തി.
read also: അമല പോള്‍ രണ്ടാമതും വിവാഹിതയായി? കേസിന് പിന്നാലെ തെളിവുമായി ഗായകൻ
ഒരു പട്ടിയുടെ ചിത്രം ആയിരുന്നു ജോയ് മാത്യു പോസ്റ്റ് ചെയ്തത്. ‘ഇത്തവണ മാവേലി വരില്ല’ എന്നായിരുന്നു ചിത്രത്തിന് ക്യാപ്ഷന്‍. ഇതിന് താഴെ ഡിവൈഎഫ്ഐ നേതാവ് . ‘അച്ഛന് വരുമ്പോള്‍ മറക്കാതെ എന്റെ ഓണാശംസകള്‍ പറയണം’ എന്ന് കമന്റ് ചെയ്തു.
ഇതിന് ജോയ് മാത്യു നല്കിയ മാസ് മറുപടി ആണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ‘****ന്‍്റെ മോന് എന്ന് കേട്ടിട്ടേ ഉള്ളൂ, ഇപ്പോള്‍ കണ്ടു’ – ഇതാണ് കമന്റിന് ജോയ് മാത്യു നല്കിയ മറുപടി. നിരവധി ആളുകളാണ് ഇപ്പോള്‍ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
Post Your Comments