കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് നിഥിൻ. സമൂഹമാധ്യമത്തിൽ സജീവമായ നിഥിന്റെ പുതിയ ചിത്രങ്ങൾക്ക് നേരെ വിമർശനം ഉയരുകയാണ്. താരത്തിന്റെ പുതിയ പരമ്പരയായ കളിവീടടിലെ കഥാപാത്രമാണ് വിമർശനത്തിന് കാരണം.
ഈ പരമ്പരയിൽ അര്ജ്ജുൻ എന്ന നായക വേഷത്തിലാണ് നിഥിൻ എത്തുന്നത്. നല്ല കരുത്തുറ്റ നായക വേഷമായിരുന്നു അർജ്ജുൻ. എന്നാല്‍, ഇപ്പോള്‍ അര്‍ജ്ജുന്റെ കഥാപാത്രം വേണ്ടത്ര രീതിയില്‍ തന്റേടം കാണിക്കുന്നില്ല എന്നാണ് പ്രേക്ഷകരുടെ പരാതി. അര്‍ജ്ജുന്റെ നട്ടെല്ല് ഊരിയെടുത്ത സീരിയലിന്റെ എഴുത്തുകാരന് അത് തിരിച്ച് നല്‍കണം എന്നാണ് നിഥിന്റെ ചിത്രങ്ങള്‍ക്ക് താഴെ ആരാധകരുടെ കമന്റ്. ഇതിനു മറുപടിയുമായി എത്തുകയാണ് നിഥിൻ.
read also:ചിരഞ്ജീവിയുടെ ‘ഗോഡ്ഫാദർ’: നയൻതാരയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്
‘സീരിയലിന്റെ കഥയനുസരിച്ച് നട്ടെല്ല് മനപൂര്‍വ്വം ഒന്ന് വളച്ചതാണ്. എങ്കില്‍ മാത്രമേ സീരിയലിന്റെ കഥ മുന്നോട്ട് പോകുകയുള്ളൂ. പക്ഷെ അത് ഇനി കുറച്ച് ഭാഗങ്ങള്‍ കൂടി മാത്രമേ കാണൂള്ളൂ. എനിക്കും മെസേജുകള്‍ വന്നിരുന്നു, നട്ടെല്ല് പണയം വെച്ചവന് എന്ന്. പക്ഷെ അത്തരം ഒരു അവസ്ഥ വന്നാല്‍ അതിന് വേണ്ട മാറ്റം വരുത്തുമെന്ന് ഉറപ്പിച്ച് പറയുന്നു. ഞാന്‍ ആയിരിക്കില്ല അപ്പോള്‍ അര്ജ്ജുന്. പ്രേക്ഷകരുടെ കമന്റുകള്‍ കൃത്യമായി നോക്കുന്ന ആളാണ് ഞാന്‍’- നിഥിന് വ്യകതമാക്കി.
രാഘവന്, ശ്രീലത നമ്പൂതിരി, സേതു ലക്ഷ്മി, കൊച്ചു പ്രേമന്, റബേക്ക തുടങ്ങിയവരാണ് കളിവീടിലെ മറ്റു താരങ്ങൾ.
Post Your Comments