ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി സ്വകാര്യ സ്‌ഥാപനത്തിന്റെ ഡയറക്‌ടറാക്കാമെന്നു പറഞ്ഞു 2.07 കോടി രൂപ തട്ടിയെടുത്തതായി പരാതി. കാക്കാഴത്തു പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആയുര്‍വേദ സ്‌ഥാപനത്തിന്റെ ഡയറക്‌ടറായ അമ്പലപ്പുഴ പന്ത്രണ്ടില്‍ച്ചിറ എം. ഷൈനാണ് പ മേജര്‍ രവിയടക്കം രണ്ടു പേര്‍ക്കെതിരേ പരാതി നല്‍കിയത്.
തന്റെ സ്ഥാപനത്തിൽ ചികിത്സയ്‌ക്കെത്തിയ, ‘തണ്ടര്‍ ഫോഴ്‌സ്’ എന്ന സെക്യൂരിറ്റി കമ്പനിയുടെ എം.ഡി. അനില്‍കുമാറും കമ്പനി ഡയറക്‌ടറായ മേജര്‍ രവിയും ചേര്‍ന്നു തുക തട്ടിയെടുത്തുവെന്നാണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിയില്‍ ഷൈന്‍ ആരോപിക്കുന്നത്.
read also: ഭയങ്കര ഫൂഡിയായിട്ടുള്ള ആളാണ് വിനീതേട്ടൻ, തൻ്റെ ഭക്ഷണം ആർക്കും പുള്ളി കൊടുക്കില്ല: ബേസിൽ ജോസഫ്
ഷൈന്റെ വാക്കുകൾ ഇങ്ങനെ,
ഗുരുവായൂര്‍ സത്യസായി ആശ്രമത്തിലെ സ്വാമി ഹരിനാരായണനാണ് അനില്‍കുമാറിനെ പരിചയപ്പെടുത്തിയത്. ചികിത്സയ്‌ക്കെത്തിയശേഷം അനില്‍ കുമാറുമായി കൂടുതല്‍ ബന്ധം പുലര്‍ത്തി. ‘തണ്ടര്‍ ഫോഴ്‌സ്’ കമ്പനിയില്‍ ഒഴിവ് വരുന്ന ഡയറക്‌ടര്‍ പദവിയിലേക്കു നിയമിക്കാമെന്നു പറഞ്ഞ് ഇതിനിടെ പല തവണയായി രണ്ട് കോടി ഏഴു ലക്ഷം രൂപ കൈപ്പറ്റി. അനില്‍കുമാറിന്റെയും മേജര്‍ രവിയുടെയും കമ്പനിയുടെയും അക്കൗണ്ടിലേക്കാണ് ഈ പണം നിക്ഷേപിച്ചത്. പിന്നീടു പല തവണ ബന്ധപ്പെട്ടെങ്കിലും ഡയറക്‌ടര്‍ പദവിയിലേക്കു നിയമിച്ചില്ല. നല്‍കിയ പണവും തിരികെ ലഭിച്ചില്ല. തുടര്‍ന്ന് ഇവര്‍ക്കെതിരേ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം നടന്നില്ല.
അതോടെ കോടതിയെ സമീപിച്ചു. കോടതി ഉത്തരവിനെത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. സമാനമായ രീതിയില്‍ എറണാകുളം സ്വദേശിയില്‍നിന്നും പാലക്കാട്ടുകാരനില്‍നിന്നും പണം തട്ടിയതായും അറിയാന്‍ കഴിഞ്ഞു. തമ്മനത്തു പ്രവര്‍ത്തിച്ചിരുന്ന കമ്പനിയുടെ ഓഫീസ് അടച്ചിട്ടിരിക്കുകയാണ്.
Post Your Comments