CinemaGeneralIndian CinemaKollywoodLatest News

‘ആ ചിത്രത്തിന്റ ഭാഗമാകാൻ ആഗ്രഹിച്ചു, മണിരത്നം സമ്മതിച്ചില്ല’: രജനികാന്ത് പറയുന്നു

കൽക്കിയുടെ ചരിത്ര നോവലിനെ ആസ്പദമാക്ക് മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’. ഏറെ പ്രതീക്ഷയോടെയാണ് സിനിമ പ്രേമികൾ ചിത്രത്തിനായി കാത്തിരിക്കുന്നത്. വലിയ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നത്.

ഇപ്പോളിതാ, ഓഡിയോ ലോഞ്ചിനിടയിൽ ചിത്രത്തെ കുറിച്ച് നടൻ രജനികാന്ത് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ചിത്രത്തിൽ ഒരു അവസരത്തിനായി താൻ സംവിധായകനെ സമീപിച്ചിരുന്നുവെന്നാണ് രജനികാന്ത് പറയുന്നത്. പെരിയ പഴുവേട്ടരയർ എന്ന കഥാപാത്രം ചെയ്യുന്നതിനായി മണിരത്നത്തോട് സംസാരിച്ചുവെന്നും എന്നാൽ അദ്ദേഹം സമ്മതിച്ചില്ലെന്നും രജനികാന്ത് വെളിപ്പെടുത്തി. ശരത് കുമാറാണ് പിന്നീട് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

Also Read: ദുൽഖറും അമൽ നീരദും ഒന്നിക്കുന്നു: ‘ബിഗ് ബി’ പ്രീക്വൽ വെബ് സീരീസ് എന്ന് അഭ്യൂഹം

പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. 500 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. വിക്രം, തൃഷ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. സെപ്റ്റംബർ 30നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

 

 

shortlink

Related Articles

Post Your Comments


Back to top button