കൽക്കിയുടെ ചരിത്രനോവൽ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’. ഇപ്പോളിതാ, സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചെന്നൈയിൽ നടന്ന ചടങ്ങിൽ കമൽ ഹാസനും രജനി കാന്തും ചേർന്നാണ് ട്രെയ്ലർ റിലീസ് ചെയ്തത്. വലിയ സ്വീകരണമാണ് ട്രെയ്ലറിന് ലഭിക്കുന്നത്. ട്രെയിലർ റിലീസ് ചെയ്ത് മിനിറ്റുകൾക്കകം മൂന്ന് ലക്ഷത്തോളം പേർ കണ്ടു. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി സെപ്തംബർ 30 ന് ചിത്രം ലോകമെമ്പാടും ബിഗ് സ്ക്രീനുകളിൽ എത്തും.
പത്താം നൂറ്റാണ്ടിൽ ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. 500 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
Also Read: ‘ അധികമാരും തെരഞ്ഞെടുക്കാത്ത വഴിയാണ് ഇത്, ദൈവം അനുഗ്രഹിച്ചു‘ : മന്യ
വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദൂലിപാല, ജയചിത്ര തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
Post Your Comments