
ഉണ്ണി മേനോനും നിത്യ മാമ്മനും ചേർന്ന് പാടിയ ‘ഓണപ്പൂക്കാലം’ എന്ന മ്യൂസിക്ക് ആൽബത്തിലെ ‘അത്തം വന്നതറിഞ്ഞില്ലേ’ എന്ന് തുടങ്ങുന്ന ഗാനം ശ്രദ്ധേയമാകുന്നു. അനു ജോസഫും ജോൺ ജേക്കബുമാണ് ഈ മനോഹരമായ ഓണപ്പാട്ടിൽ അഭിനയിച്ചിരിക്കുന്നത്. ബിപിൻ മേനോനാണ് ഗാനത്തിന് വരികളെഴുതി സംഗീതം പകർന്നിരിക്കുന്നത്. ആമിറാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.
ഒരു കായലിന്റെ പശ്ചാത്തലത്തിൽ വളരെ മനോഹരമായാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഹൗസ് ബോട്ടിൽ വ്യത്യസ്തമായി ഓണം ആഘോഷിക്കുന്നത് ദ്യശ്യങ്ങളിൽ കാണാം. ഓണക്കളികളും പൂക്കളവും സദ്യയുമൊക്കെയായി മനോഹരമായ ദൃശ്യ വിരുന്നാണ് ഗാനം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് യൂട്യൂബ് ചാനലിലൂടെ റിലീസായ ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിക്കഴിഞ്ഞു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – രാകേഷ് ആർ എസ് നായർ, ഡിഒപി, കട്ട്സ് – ആമിർ, മേക്കപ്പ് – അമൽ ദേവ്, ക്രൊറിയോഗ്രഫി – പ്രിയ മേനോൻ, ദിവ്യ നായർ, അസോസിയേറ്റ് ക്യാമറമാൻ – മാർക്കോ, കളറിസ്റ്റ് – അൽവിൻ ടോണി, ഓർകസ്ട്രേഷൻ – ബെന്നി പള്ളുരുത്തി.
Post Your Comments