മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഹണി റോസ്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി പിന്നീട് നിരവധി മികച്ച കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ചു. മോഹൻലാൽ കേന്ദ്ര കഥാപാത്രമായെത്തുന്ന മോൺസ്റ്ററാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. നായിക കഥാപാത്രമായിട്ടാണ് ഹണി ചിത്രത്തിൽ എത്തുന്നത്.
ഇപ്പോളിതാ, ഒരു മാധ്യമ പരിപാടിയിൽ ഹണി റോസ് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. കരിയറിനെ തുടക്ക സമയത്ത് സിനിമയിൽ നിന്ന് വലിയ രീതിയിലുള്ള മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നാണ് നടി പറയുന്നത്. ആദ്യ സിനിമ കഴിഞ്ഞപ്പോൾ ഒരുപാട് അവസരങ്ങൾ തേടി വരും എന്ന് കരുതിയിരുന്നു എന്നാൽ അത് ഉണ്ടായില്ലെന്നും താരം പറഞ്ഞു.
Also Read: ‘ ലാലേട്ടനോടൊപ്പം അഭിനയിക്കാൻ അവസരം കിട്ടി, പക്ഷെ അത് നടന്നില്ല’: ആര്യ പറയുന്നു
ഹണി റോസിന്റെ വാക്കുകൾ:
സിനിമയുടെ തുടക്കകാലത്ത് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ കാലം കുറച്ചു മാറിയിട്ടുണ്ട്. നമ്മളെ ചൂഷണം ചെയ്യാനായിട്ട് തന്നെ കുറച്ച് ആളുകൾ ഉണ്ടാകും. നമ്മുടെ സ്ട്രഗിളിംഗ് ടൈമിൽ ആണല്ലോ ചൂഷണം ചെയ്യാൻ എളുപ്പം. ആ സമയം നോക്കി അതിനുവേണ്ടി ചില ആളുകൾ ഉണ്ടായിരിക്കും. അങ്ങനെയുള്ള ആളുകളെ ഉള്ളൂ അല്ലാതെ എനിക്ക് ഫിസിക്കലായിട്ട് ഉള്ള ബുദ്ധിമുട്ടൊന്നും ഒരിക്കലും ഒരു സെറ്റിൽ നിന്നും ഉണ്ടായിട്ടില്ല. പിന്നെ നമ്മൾ കുറച്ച് മൂവീസ് ഒക്കെ ചെയ്ത് ഒരു പേരായി എന്ന് കണ്ടു കഴിയുമ്പോൾ അത് അങ്ങ് തീരും. പിന്നെ അങ്ങനെ ഒരു മോശം കാര്യം പറയാൻ ആർക്കും അത്ര ധൈര്യം ഉണ്ടാകില്ല.
Post Your Comments