‘ഓടും കുതിര ചാടും കുതിര’: ഫഹദ് ഫാസിലിന്റെ പുതിയ ചിത്രത്തിന് പേരിട്ടു

ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി അൽത്താഫ് സലീം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പേരിട്ടു. ‘ഓടും കുതിര ചാടും കുതിര’ എന്നാണ് സിനിമയുടെ പേര്. വളരെ വ്യത്യസ്തമായ ഒരു ടെറ്റിൽ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥയും അൽത്താഫ് തന്നെയാണ്. ആഷിക് ഉസ്മാൻ ആണ് സിനിമ നിർമ്മിക്കുന്നത്.

അനന്ദ് സി ചന്ദ്രനാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ജസ്റ്റിൻ വർഗീസാണ് ചിത്രത്തിലെ ​ഗാനങ്ങൾക്ക് ഈണം പകരുന്നത്. അഭിനവ് സുന്ദർ നായക് ആണ് എഡിറ്റിങ് നിർവ്വഹിക്കുന്നത്. എൻ എം ബാദുഷ, അശ്വിനി, സുധർമൻ വള്ളിക്കുന്ന്, റോണക്‌സ് സേവ്യർ, മാഷർ ഹംസ, നിക്‌സൺ ജോർജ്, എ എസ് ദിനേശ്, രോഹിത് കെ സുരേഷ് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Also Read: വ്യത്യസ്തമായ ലുക്കിൽ സുരേഷ് ​ഗോപി: ‘മേ ഹൂം മൂസ’ ടീസർ എത്തി

‘മലയൻകുഞ്ഞാ’ണ് ഫഹദിന്റേതായി അവസാനം റിലീസിനെത്തിയ ചിത്രം. നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്തത്. മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

 

Share
Leave a Comment