നിരവധി ആരാധകരുള്ള തെന്നിന്ത്യൻ നടനാണ് ആര്യ. മലയാള സിനിമയിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ക്യാപ്റ്റൻ എന്ന തമിഴ് ചിത്രമാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്നത്. സെപ്റ്റംബർ എട്ടിനാണ് ചിത്രം തിയേറ്ററിൽ എത്തുക. മലയാളി താരം ഐശ്വര്യ ലക്ഷ്മി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
ഇപ്പോളിതാ, ഈ ചിത്രത്തിന്റെ പ്രമോഷന് വേണ്ടി കേരളത്തിലെത്തിയപ്പോൾ ആര്യ സംസാരിച്ചു ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത കാസനോവ എന്ന ചിത്രത്തിൽ അഭിനയിക്കാൻ തനിക്ക് അവസരം ലഭിച്ചിരുന്നു എന്നും പിന്നീട് ഡേറ്റ് ക്ലാഷ് പോലുള്ള പ്രശ്നങ്ങൾ കാരണം ആ ചാൻസ് നഷ്ടപ്പെട്ടു എന്നുമാണ് ആര്യ പറയുന്നത്.
Also Read: ലാലേട്ടൻ വില്ലന് കഥാപാത്രം ചെയ്താൽ അത് നായകന് കുഴപ്പമാകും: പൃഥ്വിരാജ്
ആര്യയുടെ വാക്കുകൾ:
തീർച്ചയായും ലാലേട്ടനൊപ്പം ഒരു മലയാള സിനിമയിൽ അഭിനയിക്കണം. ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ ഒരു ചാൻസ് കിട്ടിയിരുന്നു. കാസനോവ എന്ന പടത്തിൽ. പക്ഷേ ആ പടത്തിന്റ ഷൂട്ട് നീണ്ടു പോയപ്പോൾ എനിക്ക് ഡേറ്റ് പ്രശ്നമായി. അതുകൊണ്ട് ആ പടത്തിൽ ജോയിൻ ചെയ്യാൻ പറ്റിയില്ല. ചാൻസ് പോയി. ലാലേട്ടനോടൊപ്പം ഉടൻ തന്നെ ഒരു മലയാള സിനിമ ചെയ്യാൻ പറ്റും എന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ മോഹൻലാലിനൊപ്പം കാപ്പൻ എന്ന തമിഴ് ചിത്രത്തിൽ ആര്യ അഭിനയിച്ചിട്ടുണ്ട്. കൂടാതെ മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദർ, പൃഥ്വിരാജ് നായകനായ ഉറുമി, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഡബിൾ ബാരൽ എന്നീ മലയാള ചിത്രങ്ങളിലും ആര്യ അഭിനയിച്ചിട്ടുണ്ട്.
Post Your Comments