
മുംബൈ: ബോളിവുഡ് ചിത്രം ‘ബ്രഹ്മാസ്ത്ര’ സെപ്തംബർ 9 ന് റിലീസിന് ഒരുങ്ങുകയാണ്. അമിതാഭ് ബച്ചൻ, രൺബീർ കപൂർ, ആലിയ ഭട്ട്, നാഗാർജുന, മൗനി റോയ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിലീസിന് മുമ്പ് തന്നെ ചിത്രം ബഹിഷ്ക്കരണ ആഹ്വാനങ്ങൾ നേരിട്ടിരുന്നു.
ഇപ്പോൾ ചിത്രത്തിനെതിരായ ബഹിഷ്ക്കരണ ആഹ്വാനങ്ങളെക്കുറിച്ചുള്ള ആലിയ ഭട്ടിന്റെ പ്രതികരണമാണ് ചർച്ചയാകുന്നത്. ഡൽഹിയിൽ ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ സംസാരിക്കുകയായിരുന്നു ആലിയ.
ഏത് അന്തരീക്ഷമാണെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി,’ഒരു സിനിമ റിലീസ് ചെയ്യാൻ പറ്റിയ അന്തരീക്ഷമാണെന്ന്’ ആലിയ പറഞ്ഞു.
‘വേനൽക്കാലമോ, ശീതകാലമോ അങ്ങനെയൊന്നമല്ല. ഇപ്പോൾ ഒരു സിനിമ റിലീസ് ചെയ്യാൻ പറ്റിയ അന്തരീക്ഷമാണ്. നമ്മൾ ആരോഗ്യമുള്ളവരും സുരക്ഷിതരുമായിരിക്കണം. നമുക്കെല്ലാവർക്കും പൊതുവെ ജീവിതത്തോട് നന്ദിയുള്ളവരായിരിക്കണം. നെഗറ്റിവിറ്റി പ്രചരിപ്പിക്കരുത്. ഒന്നും നെഗറ്റീവ് അല്ല, എല്ലാം പോസിറ്റീവ് ആണ്,’ ആലിയ പറഞ്ഞു.
Post Your Comments