CinemaGeneralIndian CinemaLatest NewsMollywood

വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് ചിത്രം: ‘വെടിക്കെട്ടി’ന്റെ ഓഡിയോ ലോഞ്ച് നടന്നു

കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളും തിരക്കഥാകൃത്തുക്കളുമായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാന മേഖലയിലേക്ക് പ്രവേശിക്കുന്ന ‘വെടിക്കെട്ട്’ എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ വച്ച് ജനപ്രിയ നടൻ നിർവ്വഹിച്ചു. ‘ആടണ കണ്ടാലും’ എന്ന് തുടങ്ങുന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസായി നിമിഷങ്ങൾക്കകം ഒരു മില്യൺ കാഴ്ച്ചക്കാരാണ് കണ്ടിരിക്കുന്നത്. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിയോ ജോസഫും, ഹന്നാൻ മാരാമുറ്റവും ആണ് സഹനിർമ്മാണം. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇരുന്നൂറോളം പുതുമുഖ താരങ്ങൾ ആണ് അഭിനയിക്കുന്നത്. പുതുമുഖം ഐശ്യര്യ അനിൽകുമാർ ആണ് ‘ വെടിക്കെട്ടി’ലെ നായിക. ചിത്രത്തിൻ്റെ ഉത്സവാഘോഷ പ്രതീതി ജനിപ്പിക്കുന്ന പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

രതീഷ് റാം ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ ജോൺകുട്ടിയാണ് ചിത്രസംയോജനം. കലാ സംവിധാനം സജീഷ് താമരശ്ശേരിയാണ് നിർവ്വഹിക്കുന്നത്. ബിബിൻ ജോർജ്, ഷിബു പുലർകാഴ്ച, വിപിൻ ജെഫ്രിൻ, ജിതിൻ ദേവസ്സി, അൻസാജ് ഗോപി എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ് ആണ്.

Also Read: ക്രിസ്റ്റഫറായി മമ്മൂട്ടി: ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

പശ്ചാത്തല സംഗീതം – അൽഫോൺസ്, ലൈൻ പ്രൊഡ്യൂസർ – പ്രിജിൻ ജെ പി, പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, മേക്കപ്പ് – കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, കോസ്റ്റ്യൂം – ഇർഷാദ് ചെറുകുന്ന്, ചീഫ് അസോ. ഡയറക്ടർ – രാജേഷ് ആർ കൃഷ്ണൻ, ആക്ഷൻ – രഫിനിക്സ് പ്രഭു, മാഫിയ ശശി, സൗണ്ട് ഡിസൈൻ – എ ബി ജുബിൻ, ഫിനാൻസ് കൺട്രോളർ – ഷിജോ ഡൊമിനിക്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മനേജേർ – ഹിരൻ, നിതിൻ ഫ്രഡ്ഡി, നൃത്ത സംവിധാനം – ദിനേശ് മാസ്റ്റർ, അസോ. ഡയറക്ടർ – സുജയ് എസ് കുമാർ, ഗ്രാഫിക്സ് – നിധിൻ റാം, ഡിസൈൻ – ടെൻപോയിൻ്റ്, സ്റ്റിൽസ് – അജി മസ്ക്കറ്റ്, പിആർഒ – പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

http://www.youtube.com/watch?v=0C1PA6ltkMw

 

shortlink

Related Articles

Post Your Comments


Back to top button