തന്റെ മകള്‍ക്ക് നടി അഹാനയോട് ഉണ്ടായ ദേഷ്യത്തെ കുറിച്ച് വെളിപ്പെടുത്തി നടൻ ടൊവിനോ തോമസ്. ടൊവിനോയും അഹാനയും ഒന്നിച്ച് അഭിനയിച്ച ‘ലൂക്ക’ കണ്ടതിന് ശേഷമാണ് മകള്‍ ഇസയ്ക്ക് അഹാനയോട് ദേഷ്യം തോന്നിയതെന്ന് ടോവിനോ പറയുന്നു. മകള്‍ സിനിമ കാണാറുണ്ടെന്നും അവള്‍ക്ക് തന്റെ ചില സിനിമകള്‍ ഇഷ്ടമല്ലെന്നും ടോവിനോ കൂട്ടിച്ചേർത്തു.
തുടര്‍ന്ന് ടോവിനോയുടെ മകളായ ഇസയോട്, അപ്പന്‍ അഭിനയിച്ച ഏതൊക്കെ സിനിമകളാണ് ഇഷ്ടമില്ലാത്തത് എന്നായിരുന്നു അവതാരകയുടെ ചോദ്യം. എടക്കാട് ബറ്റാലിയന്‍, മായാനദി, ലൂക്ക എന്നിങ്ങനെ നീണ്ട ലിസ്റ്റുകളാണ് മകള്‍ പറഞ്ഞത്. തുടർന്ന്, ലൂക്ക കണ്ടതിനുശേഷം മകള്‍ക്ക് നടി അഹാനയോട് ഉണ്ടായ ദേഷ്യത്തെക്കുറിച്ച് ടോവിനോ പറഞ്ഞു.
ചിത്രത്തില്‍ അഹാനയുടെ കഥാപാത്രമാണ് ടോവിനോയുടെ കഥാപാത്രത്തിന് വിഷം പുരണ്ട പുസ്തകം അയച്ചു കൊടുത്തത്. ഇതാണ് ഇസയ്ക്ക് അഹാനയോട് ദേഷ്യം ഉണ്ടാകാന്‍ കാരണമായത്. പിന്നീട് താനും ഭാര്യയും ചേര്‍ന്ന് മകളെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുകയായിരുന്നു എന്ന് ടോവിനോ പറയുന്നു. തന്റെ കഥാപാത്രം മരിക്കുന്ന രീതിയിലുള്ള സിനിമകള്‍ മകള്‍ക്ക് ഇഷ്ടമല്ലെന്നും ടോവിനോ വ്യക്തമാക്കി.
Post Your Comments