മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഷമ്മി തിലകൻ. നിരവധി മികച്ച കഥാപാത്രങ്ങളാണ് ഷമ്മി തിലകൻ മലയാളികൾക്ക് സമ്മാനിച്ചത്. ബേസിൽ ജോസഫിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സംഗീത് പി രാജൻ ഒരുക്കിയ പാൽതു ജാൻവർ എന്ന ചിത്രമാണ് ഷമ്മി തിലകന്റേതായി ഏറ്റവും ഒടുവിൽ പുറത്തെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഷമ്മി തിലകന്റെ അഭിനയത്തിനും മികച്ച പ്രേക്ഷക അഭിപ്രായമാണ് കിട്ടുന്നത്.
ഇപ്പോളിതാ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷമ്മി തിലകൻ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. പാൽതു ജാൻവർ എന്ന ചിത്രത്തിലെ തന്റെ ഗെറ്റപ്പ് കണ്ട് പലരും അച്ഛനെ പോലെ തോന്നിയെന്ന് പറഞ്ഞുവെന്നാണ് നടൻ ഷമ്മി തിലകൻ പറയുന്നത്.
Also Read: നടിയോട് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച് കൈയില്‍ കയറിപ്പിടിച്ചു: കമാല്‍ ആര്‍ ഖാൻ അറസ്റ്റിൽ
ഷമ്മി തിലകന്റെ വാക്കുകൾ:
പാൽതു ജാൻവർ എന്ന ചിത്രത്തിലെ എന്റെ ഗെറ്റപ്പ് കണ്ട് പലരും അച്ഛനെ പോലെ തോന്നിയെന്ന് പറഞ്ഞു. മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ് എന്ന ചിത്രത്തിലെ അച്ഛന്റെ കഥാപാത്രത്തിനെ പോലെ തോന്നിയെന്നാണ് പറഞ്ഞത്. മറ്റുള്ളവർ പറഞ്ഞപ്പോഴാണ് അക്കാര്യം ശ്രദ്ധിച്ചത്. അച്ഛന്റെ ലുക്ക് കൊണ്ടുവരാൻ മനഃപൂർവം ശ്രമിച്ചതല്ല.
പടവെട്ട് എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷമാണ് പാൽത്തു ജാൻവറിന്റെ സെറ്റിലേക്ക് എത്തിയത്. അതേ ലുക്ക് വേണ്ടെന്ന് കരുതിയാണ് മുടി മുഴുവൻ കളഞ്ഞ് അഭിനയിക്കാൻ തീരുമാനിച്ചത്. അച്ഛനെ പോലെയുണ്ടെന്ന് കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു.
Post Your Comments