
മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവന്റെ റിലീസ് കാത്തിരിക്കുകയാണ് ആരാധകർ. ചോള രാജവംശത്തിന്റെ ചരിത്രകഥയുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. കൽക്കിയുടെ അതേ പേരിലുള്ള ചരിത്രനോവൽ ആധാരമാക്കിയാണ് മണിരത്‌നം ഈ ബ്രഹ്മാണ്ഡ ചിത്രം അണിയിച്ചൊരുക്കുന്നത്. 500 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
ഇപ്പോളിതാ, ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ആമസോൺ പ്രൈം സ്വന്തമാക്കി എന്ന വാർത്തയാണ് വരുന്നത്. തിയേറ്ററിൽ റിലീസ് ചെയ്തതിനു ശേഷം ചിത്രം ആമസോൺ പ്രൈമിൽ സംപ്രേഷണം ചെയ്യും എന്നാണ് റിപ്പോർട്ടുകൾ. റെക്കോർഡ് തുകയ്ക്കാണ് ഡിജിറ്റൽ അവകാശം വിറ്റുപോയതെന്നാണ് സൂചന. എത്ര രൂപയ്ക്കാണ് പ്രൈം സിനിമയുടെ അവകാശം നേടിയതെന്ന് അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
Also Read: സംവിധായകൻ ഭാരതിരാജയുടെ ആരോഗ്യത്തിൽ പുരോഗതി: ഉടൻ ആശുപത്രി വിടും
വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദൂലിപാല, ജയചിത്ര തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
Post Your Comments