പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന വിനയൻ ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’. ശ്രീ ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥയാണ് സിനിമ പറയുന്നത്. സിജു വില്‍സണ്‍ ആണ് ആറാട്ടുപുഴ വേലായുധപ്പണിക്കരായി വേഷമിടുന്നത്.
ഇപ്പോളിതാ, ചിത്രത്തിന്റെ ഓവര്‍സീസ് അവകാശം ഫാർസ് ഫിലിംസ് സ്വന്തമാക്കി എന്ന വിവരമാണ് വരുന്നത്. റെക്കോർഡ് തുകയ്ക്കാണ് അവകാശം കമ്പനി സ്വന്തമാക്കിയത്. വിനയൻ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പ്രേക്ഷകരുടെ അംഗീകാരമാണ് ഇനി ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
Also Read: ബിജു മേനോന്റെ ‘ഒരു തെക്കന്‍ തല്ല് കേസ്’: റിസര്‍വേഷന്‍ ആരംഭിച്ചു
‘നമ്മുടെ സിജു വിൽസണ്‍ നായകനായ പത്തൊമ്പതാം നൂറ്റാണ്ടിനെ വലിയ താരങ്ങളുടെ ചിത്രങ്ങൾക്കു കിട്ടുന്ന വിലകൊടുത്ത് ഫാർസ് ഫിലിംസ് ജിസിസി റൈറ്റ്സ് വാങ്ങിയിരിക്കുന്നു. ഇനിയും പ്രേക്ഷകരുടെ അംഗീകാരമാണ് വേണ്ടത്. അതിനായി കാത്തിരിക്കുന്നു’, വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.
സിനിമ സെപ്തംബര്‍ എട്ട് തിരുവോണ ദിനത്തില്‍ തിയേറ്ററുകളില്‍ എത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ചിത്രം എത്തുക. കയാദു ലോഹര്‍ ആണ് നായികയായെത്തുന്നത്. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, വിഷ്ണു വിനയന്‍, സുരേഷ് കൃഷ്ണ, സുധീര്‍ കരമന, ദീപ്തി സതി, സെന്തില്‍, മണികണ്ഠന്‍ ആചാരി, ടിനി ടോം തുടങ്ങിയവര്‍ക്കൊപ്പം നിര്‍മ്മാതാവ് ഗോകുലം ഗോപാലനും വളരെ ശ്രദ്ധേയമായ വേഷം ചെയ്യുന്നു.
Post Your Comments