GeneralLatest NewsNEWSTV Shows

നടിയുടെ കാറില്‍ നിന്നും പിടിച്ചത് നടൻ ജിഷിനെ? വാർത്തകളെക്കുറിച്ചു താരം തുറന്ന് പറയുന്നു

ആളുകള്‍ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു, ആ നടി പുറത്തിറങ്ങി

കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് ജിഷിന്‍ മോഹനും വരദയും. ഇരുവരും ബന്ധം വേര്‍പ്പെടുത്തിയെന്ന തരത്തിൽ വാര്‍ത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്‍ ആദിത്യന്‍ ജയനൊപ്പം ജിഷിന്‍ ഐ കാന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിൽ തന്നെ കുറിച്ച്‌ പ്രചരിച്ച ഗോസിപ്പുകളെ പറ്റി തുറന്നു പറയുന്നു.

ഒരു നടിയുടെ കൂടെ ജിഷിനെ നാട്ടുകാര്‍ പിടിച്ചെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്ത മാസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഈ ആരോപണത്തെക്കുറിച്ച് ജിഷിന് പറയുന്നു.

read also: ‘ഞങ്ങൾക്കങ്ങനെ മത്സര ബുദ്ധിയില്ല, ആദ്യ ഭാര്യയ്ക്ക് എല്ലാം ആദ്യ വേണമെന്നൊന്നുമില്ല’: ബഷീറും കുടുബവും പറയുന്നു

‘ആളുകള്‍ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു, ആ നടി പുറത്തിറങ്ങി. കൂടെയുള്ളത് ജിഷിന്‍, അവന്‍ പുറത്തേക്ക് ഇറങ്ങുന്നില്ല’ ഇത്തരത്തില്‍ പ്രചരിച്ച വാര്‍ത്തയെ കുറിച്ചാണോ ചോദിച്ചതെന്ന് ജിഷിന്‍ ചോദിക്കുന്നു.

‘ഒരിക്കല്‍ ഒരു സുഹൃത്ത് വിളിച്ച്‌ പറഞ്ഞിട്ടാണ് ഇക്കാര്യം ഞാനറിയുന്നത്. യൂട്യൂബ് നിറയെ കമന്റുകളാണ്. വരദയുടെ ഭര്‍ത്താവ് അല്ലേ, അവന്‍ ചെയ്യും, എന്നൊക്കെയാണ് കമന്റുകള്‍. അത് നീയല്ലെന്ന് പുറത്ത് പറയാന്‍ പറഞ്ഞത് അമ്മയാണ്. പക്ഷേ എന്റെ അമ്മയ്ക്കും ഭാര്യയ്ക്കും ഞാനല്ല അതെന്ന് അറിയാം. വരദയുടെ അടുത്ത് ഇത് പറഞ്ഞപ്പോള്‍ വേറെ വല്ലോ പെണ്ണുങ്ങളും ആണെങ്കില്‍ വിശ്വസിക്കാമായിരുന്നു. ഈ പറഞ്ഞ ആളായത് കൊണ്ട് വിശ്വാസമില്ലെന്നാണ് പറഞ്ഞത്. ഒരാഴ്ച കഴിഞ്ഞ് ഞാനല്ല അതെന്ന് പറഞ്ഞ് ലൈവില്‍ വന്നിരുന്നു.’

ജിഷിന്‍-വരദ എന്നടിച്ചാല്‍ ഇപ്പോള്‍ വരുന്ന വാര്‍ത്ത എന്താണെന്ന് എനിക്ക് അറിയാം. കുറച്ച്‌ സമയം കൂടി തരണം. ഡിവോഴ്‌സ് ആയിട്ടില്ല. ആവുമ്പോള്‍ എന്തായാലും അറിയിക്കാം എന്നും ജിഷിൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button