സംവിധായകൻ ഭാരതിരാജയുടെ ആരോഗ്യത്തിൽ പുരോഗി. അദ്ദേഹം ഉടൻ ആശുപത്രി വിടുമെന്നാണ് വിവരം. റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹം ആരോഗ്യവാനാണെന്നും സെപ്റ്റംബർ 7 ബുധനാഴ്ച ഉച്ചയ്ക്ക് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്നുമാണ് സൂചന. ഭാരതിരാജയെ ചികിത്സിക്കുന്ന ഡോക്ടർമാരും മെഡിക്കൽ സ്റ്റാഫും 80കാരനായ സംവിധായകൻ മരുന്നുകളോട് പ്രതികരിച്ചുവെന്നും അദ്ദേഹം ആരോഗ്യം വീണ്ടെടുക്കലിന്റെ പാതയിലാണെന്നും സ്ഥിരീകരിച്ചിരുന്നു.
Also Read: മോഹന്‍ലാല്‍ വില്ലന്‍ വേഷം ചെയ്താല്‍ കുഴപ്പമുണ്ട്: തുറന്നു പറഞ്ഞ് പൃഥ്വിരാജ്
ഉദരസംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് ഓഗസ്റ്റ് 23നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ഭാരതിരാജയെ എം.ജി.എം. ആശുപത്രിയിലേക്ക് മാറ്റി, അവിടെ കൂടുതൽ ചികിത്സ നൽകി. ഡോക്ടർമാരുടെയും മെഡിക്കൽ സൂപ്പർവൈസർമാരുടെയും മികച്ച പരിചരണം മൂലം തന്റെ ആരോഗ്യം മെച്ചപ്പെട്ടുവരുന്നതായി ഭാരതിരാജ പ്രസ്താവനയിൽ പറഞ്ഞു. മകൻ മനോജ് ഭാരതിയാണ് ഈ പ്രസ്താവന പിന്നീട് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
1977 മുതൽ അമ്പതോളം തമിഴ് ചിത്രങ്ങൾ സംവിധാനം ചെയ്ത ഭാരതിരാജ തമിഴിലെ ഹിറ്റ് സംവിധായകരിൽ ഒരാളാണ്. കുറെ വർഷങ്ങളായി അഭിനയത്തിൽ സജീവമാണ്.
Post Your Comments