CinemaGeneralIndian CinemaLatest NewsMollywoodMovie GossipsSocial Media

‘ഞങ്ങൾക്കങ്ങനെ മത്സര ബുദ്ധിയില്ല, ആദ്യ ഭാര്യയ്ക്ക് എല്ലാം ആദ്യ വേണമെന്നൊന്നുമില്ല’: ബഷീറും കുടുബവും പറയുന്നു

ബി​ഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ വ്യക്തിയാണ് ബഷീർ ബഷി. കൂടാതെ, ബഷീറും കുടുംബവും സമൂഹ മാധ്യമങ്ങളിലും സജീവമാണ്. ഇവർ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾ പലപ്പോളും വൈറലാകാറുമുണ്ട്. രണ്ട് ഭാര്യമാരുമൊത്തുള്ള സന്തോഷകരമായ ജീവിത വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്കും താത്പര്യമാണ്. അടുത്തിടെയാണ് കുടുംബത്തിലേക്ക് കുഞ്ഞതിഥി വരാൻ പോകുന്നതിൻ്റെ സന്തോഷം ഇവർ പങ്കുവെച്ചത്. ബഷീറും കുടുംബവും ഇപ്പോൾ മഷൂറയുടെ മാം​ഗ്ലൂരിലെ വീട്ടിലാണ്. മഷൂറ ​ഗർഭിണിയായ ശേഷം മുതിർന്നവരുടെ അനു​ഗ്രഹം വാങ്ങാൻ വേണ്ടിയാണ് കുടുംബം മാം​ഗ്ലൂരുവിൽ എത്തിയത്.

Also Read: ആകെ മൊത്തം കളറാണ്, അടിച്ചുപൊളി, സൗഹൃദം, തമാശ: ‘സാറ്റർഡേ നൈറ്റ്‌’ ട്രെയിലർ എത്തി

ഇപ്പോളിതാ, ബഷീറും കുടുംബവും പങ്കുവച്ച പുതിയ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മാം​ഗ്ലൂരുവിലെത്തിയ വിശേഷങ്ങളും തങ്ങളുടെ കുടുംബ വിശേഷങ്ങളുമാണ് ഇവർ വീഡിയോയിൽ പങ്കുവയ്ക്കുന്നത്. ‘ഞാനൊരുപാട് കാത്തിരുന്ന് കിട്ടിയ സന്തോഷമാണ്, എനിക്ക് എല്ലാവരേയും വന്ന് കണ്ട് അനുഗ്രഹം വാങ്ങണം എന്നുണ്ടായിരുന്നു. ഇപ്പോൾ നാലാമത്തെ മാസമായി. നമ്മൾ എവിടെ പോയാലും രക്ഷപ്പെടണമെങ്കിൽ അവരുടെയെല്ലാം അനുഗ്രഹം വേണം’, മഷൂറയും ബഷീറും പറഞ്ഞു.

‘യാത്ര ചെയ്യുമ്പോൾ അവരവർക്ക് ഇഷ്ടമായ സീറ്റുകളിലാണ് ഓരോരുത്തരും ഇരിക്കുന്നത്. ഞങ്ങൾക്കങ്ങനെ മത്സര ബുദ്ധിയൊന്നുമില്ല. സോനുവിനും മഷുവിനും അത് തീരെയില്ല. ഇവരങ്ങോട്ടും ഇങ്ങോട്ടും മാറിയൊക്കെ ഇരിക്കാറുണ്ട്. സെന്ററിൽ ഇരിക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം. ഇപ്പോൾ ഫ്രണ്ട് സീറ്റിലിരിക്കാനാണ് ഇഷ്ടം. ഞാൻ ആദ്യ ഭാര്യയാണ്, എനിക്ക് അതിന്റേതായ അവകാശങ്ങൾ വേണം, എന്നൊന്നും എനിക്ക് ഇല്ല. നമ്മുടെ കുടുംബത്തിൽ അങ്ങനെയൊരു നിബന്ധനകളൊന്നുമില്ല. ആദ്യഭാര്യ, രണ്ടാം ഭാര്യ അങ്ങനെയൊന്നുമില്ല. പരസ്പരം മനസ്സിലാക്കിയാണ് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്’, സുഹാന പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button