പ്രഭാസിനെ കേന്ദ്ര കഥാപാത്രമാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആദിപുരുഷ്’. പ്രഭാസ് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇതിഹാസ കാവ്യമായ രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ രാമനായിട്ടാണ് പ്രഭാസ് അഭിനയിക്കുന്നത്. പ്രഖ്യാപനം മുതൽ തന്നെ ശ്രദ്ധ നേടിയ ചിത്രം 500 കോടി രൂപ ബജറ്റിലാണ് ഒരുങ്ങുന്നത്.
ഇപ്പോളിതാ, റിലീസിന് മുൻപേ തന്നെ ചിത്രം കോടികളുടെ ക്ലബ്ബിൽ ഇടം പിടിച്ചെന്ന വാർത്തയാണ് വരുന്നത്. സിനിമയുടെ തിയേറ്റർ അവകാശം വമ്പൻ തുകക്ക് വിറ്റുപോയെന്നാണ് വിവരം. കൂടാതെ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശവും വൻ തുകയ്ക്കാണ് വിറ്റുപോയത്. നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. 250 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതെന്നാണ് വിവരം.
Also Read: അനൂപ് മേനോന്റെ ‘കിംഗ് ഫിഷ്’: ടീസർ റിലീസ് ചെയ്തു
കഴിഞ്ഞ വർഷം നവംബറിൽ തുടങ്ങി 103 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. കൃതി സനോൺ ആണ് ചിത്രത്തിൽ നായിക. ജാനകിയായി കൃതി എത്തുമ്പോൾ ലക്ഷ്മണനായി വേഷമിടുന്നത് സണ്ണി സിംഗാണ്. നടൻ സെയ്ഫ് അലി ഖാൻ രാവണനായി അഭിനയിക്കും. ലങ്കേഷ് എന്നായിരിക്കും കഥാപാത്രത്തിന് നൽകുന്ന പേര്.
Post Your Comments