വ്യത്യസ്തമായ ആലാപനശൈലി കൊണ്ട് മലയാളി മനസ്സിൽ ഇടംപിടിച്ച ഗായികയാണ് അഭയ ഹിരണ്മയി. സമൂഹ മാധ്യമങ്ങളിലും സജീവമായ അഭയ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അഭയ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.
സ്വാതന്ത്ര്യമില്ലാത്ത ഒരിടത്തും നിൽക്കാൻ തനിക്ക് ആവില്ലെന്നും സ്വാതന്ത്ര്യത്തിന് അതിരുകൾ വെക്കുന്ന എവിടെയും താൻ തുടരാറില്ലെന്നുമാണ് താരം പറയുന്നത്. സംഗീതത്തിലൂടെ തന്നെ മുന്നോട്ടു പോകാനാണ് താത്പര്യമെന്നും സ്റ്റേജിൽ പാടുമ്പോൾ കിട്ടുന്ന സന്തോഷം വളരെ വലുതാണെന്നും അഭയ കൂട്ടിച്ചേർത്തു.
Also Read: വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് ചിത്രം: ‘വെടിക്കെട്ടി’ന്റെ ഓഡിയോ ലോഞ്ച് നടന്നു
അഭയ ഹിരണ്മയിയുടെ വാക്കുകൾ:
ചെറുപ്പം മുതൽ എന്റെ സ്വാതന്ത്ര്യം അനുഭവിച്ചാണ് ഞാൻ വളർന്നത്. ഇപ്പോഴും ആ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. പക്ഷേ അതിന് ഇപ്പോൾ വ്യത്യസ്തത വന്നിട്ടുണ്ട്. സ്വാതന്ത്ര്യമില്ലാത്ത ഒരിടത്തും നിൽക്കാൻ എനിക്കാവില്ല. എന്റെ സ്വാതന്ത്ര്യത്തിന് അതിരുകൾ വെക്കുന്ന എവിടെയും ഞാൻ നിൽക്കാറില്ല. സന്തോഷവും സങ്കടവും ഒരുപോലെ മിക്സ് ചെയ്തു പോകുന്നതാണ് ജീവിതം എന്നാണ് തോന്നിയിട്ടുള്ളത്. അതുകൊണ്ടുതന്നെ സന്തോഷം തേടി എവിടേയ്ക്കും പോകാറില്ല.
കഴിഞ്ഞ പത്ത് വർഷം കുടുംബജീവിതം കൂടി ബാലൻസ് ചെയ്തുകൊണ്ട് പോയതിനാൽ എങ്ങനെ കരിയർ മുന്നോട്ടു കൊണ്ടുപോകണം എന്ന് ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അതില്ല. മുന്നോട്ടുള്ള പാത വളരെ തെളിഞ്ഞതാണ്. സംഗീതത്തിൽ തന്നെ മുന്നോട്ടു പോകാനാണ് തീരുമാനം. സ്റ്റേജിൽ പാടുമ്പോൾ കിട്ടുന്ന സന്തോഷം വളരെ വലുതാണ്.
Post Your Comments