വിജയ് ദേവരകൊണ്ടയെ കേന്ദ്ര കഥാപാത്രമാക്കി പുരി ജഗന്നാഥ് ഒരുക്കിയ ലൈഗറിന് തിയേറ്ററിൽ വൻ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. റിലീസിന് മുൻപ് വലിയ ഹൈപ്പാണ് ചിത്രത്തിന് ലഭിച്ചത് എന്നാൽ പ്രേക്ഷകർ ചിത്രത്തെ പൂർണ്ണമായും കൈവിട്ടു. ആഗസ്റ്റ് 25 ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് തെന്നിന്ത്യയിൽ നിന്നും ആദ്യ ദിനത്തിൽ 17 കോടി നേടാനായി. പിന്നീടുള്ള ദിവസങ്ങളിൽ ചിത്രം ബോക്സ് ഓഫീസിൽ കൂപ്പുകുത്തുന്ന കാഴ്ചയാണുണ്ടായത്. ഏകദേശം നൂറ് കോടി മുടക്കി നിർമ്മിച്ച ചിത്രം പുറത്തിറങ്ങി ആഴ്ച്ചകൾക്കുള്ളിൽ തിയേറ്ററിൽ നിന്നും പിൻവാങ്ങിയിരിക്കുകയാണ്.
ഇപ്പോളിതാ, സിനിമ പരാജയപ്പെട്ടതിനെ തുടർന്ന് തന്റെ പ്രതിഫലം തിരിച്ച് നൽകാൻ ഒരുങ്ങുകയാണ് വിജയ് ദേവരകൊണ്ട എന്ന വാർത്തയാണ് പുറത്ത് വരുന്നത്. വൻ തുകയാണ് പ്രതിഫലമായി വിജയ് ദേവരകൊണ്ടയ്ക്ക് ലഭിച്ചിരുന്നത്. ഇതിൽ ഭൂരിഭാഗം പണവും തിരികേ നൽകാനാണത്രേ താരത്തിന്റെ തീരുമാനം. ഇതിലൂടെ നിർമ്മാക്കൾക്കുണ്ടായ നഷ്ടം ചെറിയ രീതിയിലെങ്കിലും തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് താരം. സിനിമയുടെ സംവിധായകൻ പുരി ജഗന്നാഥനും പണം തിരികെ നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
Also Read: മധു ബാലകൃഷ്ണന്റെ മാപ്പിളപ്പാട്ട്: ‘മേ ഹൂം മൂസ’യിലെ ഗാനം എത്തി
മിക്സഡ് മാർഷ്യൽ ആർട്സ് പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് ലൈഗർ. പാൻ ഇന്ത്യൻ ചിത്രമായിട്ടായിരുന്നു ലൈഗർ എത്തിയത്. ബോളിവുഡ് നടി അനന്യ പാണ്ഡെയായിരുന്നു ചിത്രത്തിൽ നായികയായെത്തിയത്. കരൺ ജോഹറിനൊപ്പം പുരി ജഗന്നാഥും, നടി ചാർമി കൗറും, അപൂർവ മെഹ്തയും ചേർന്നാണ് സിനിമ നിർമ്മിച്ചത്.
Post Your Comments