CinemaGeneralIndian CinemaLatest NewsMollywood

സമൂഹ മാധ്യമത്തിൽ പേര് മാറ്റി സുരേഷ് ​ഗാേപി

സ്വന്തം പേരിൽ പുതിയ മാറ്റങ്ങളുമായി നടൻ സുരേഷ് ഗോപി. നടന്റെ പേര് ഇംഗ്ലീഷിൽ ‘Suresh Gopi’ എന്നതിന് പകരം ‘Suressh Gopi’ എന്നാക്കിയാണ് മാറ്റം വരുത്തിയത്. സമൂഹ മാധ്യമങ്ങളിൽ ആണ് നടൻ പേരിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഫേസ്ബുക്ക്, ട്വിറ്റർ ഹാൻഡിലുകളിൽ പേരിന്റെ സ്പെല്ലിംഗിൽ ഒരു ‘എസ്’ കൂട്ടിച്ചേർത്തിട്ടുണ്ട്.

Also Read: ദുല്‍ഖര്‍ സല്‍മാന്‍റെ ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’, ട്രെയിലർ പുറത്ത്

ന്യൂമറിക്കൽ പ്രകാരം നേരത്തെയും പല താരങ്ങൾ പേരിൽ മാറ്റം വരുത്തിയിട്ടുണ്ട്. അടുത്തിടെ ദിലീപ്, ലെന, റോമ, റായ് ലക്ഷ്മി തുടങ്ങിയ താരങ്ങൾ തങ്ങളുടെ പേരിൽ ചില മാറ്റം വരുത്തിയിരുന്നു. നടി ലക്ഷ്മി റായ് പേര് റായ് ലക്ഷ്മി എന്ന് മാറ്റുകയാണ് ഉണ്ടായത്. നടി ലെന ‘Lena’ എന്നതിൽ നിന്നുമാണ് ‘Lenaa’ എന്ന് മാറ്റിയത്. റോമ ‘Roma’ എന്നതിൽ നിന്നും ‘Romah’ എന്ന് മാറ്റിയിരുന്നു. ‘ Dileep’ എന്നതിൽ നിന്ന് ‘Diliep’ എന്നാക്കി നടൻ പേര് മാറ്റിയിരുന്നു.

അതേസമയം, ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേ ഹൂം മൂസ എന്ന ചിത്രമാണ് സുരേഷ് ​ഗോപിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. മലപ്പുറത്തുകാരനായ മൂസ എന്ന കഥാപാത്രമായിട്ടാണ് സുരേഷ് ​ഗോപി ചിത്രത്തിൽ എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button