ബോളിവുഡ് താരം ആമിർ ഖാൻ നായകനായ ‘ലാൽ സിംഗ് ഛദ്ദ’ ബോക്‌സ് ഓഫീസിൽ വൻ പരാജയമായിരുന്നു. ടോം ഹാങ്ക്‌സ് ടൈറ്റിൽ റോളിൽ അഭിനയിച്ച 1994ലെ ഹോളിവുഡ് ചിത്രം ‘ഫോറസ്റ്റ് ഗമ്പിന്റെ’ ഹിന്ദി പതിപ്പാണ് ലാൽ സിംഗ് ചദ്ദ. അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ചിത്രത്തിൽ കരീന കപൂർ ആണ് നായികയായെത്തിയത്. ‘ത്രീ ഇഡിയറ്റ്‌സ്’ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ആമിർ ഖാൻ, കരീന കപൂർ ജോഡികൾ ഒരുമിക്കുന്ന ചിത്രം കൂടിയായിരുന്നു ഇത്.
ഇപ്പോളിതാ, ചിത്രത്തിന്റെ പരാജയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ പ്രകാശ് ഝാ. ബോളിവുഡിന് ഒരു ‘വേക്കപ്പ് കോൾ’ ആണ് സിനിമയുടെ പരാജയമെന്നാണ് അദ്ദേഹം പറയുന്നത്. ‘കോർപ്പറേറ്റ് കമ്പനികളും പണവും കോടികൾ വാങ്ങുന്ന താരങ്ങളുമുണ്ടെങ്കിൽ മികച്ച സിനിമകളുണ്ടാകണമെന്നില്ല. അതിന് നല്ല കഥകളാണ് ആവശ്യം. ഹിന്ദി സംസാരിക്കുന്ന ഒരു വ്യവസായം എന്തിന് റീമേക്കുകൾക്ക് പിന്നാലെ പോകുന്നു. സ്വന്തമായി കഥയില്ലെങ്കിൽ സിനിമകൾ ചെയ്യാതിരിക്കുക.
Also Read: ‘ആറാം പാതിര’യുമായി മിഥുൻ മാനുവൽ, ഒപ്പം ചാക്കോച്ചനും ലിസ്റ്റിനും
ബഹിഷ്‌കരണാഹ്വാനങ്ങൾ പുതിയ പ്രതിഭാസമല്ല. ഇന്നതിന് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു എന്ന വ്യത്യാസം മാത്രമാണുള്ളത്. ‘ലാൽ സിംഗ് ഛദ്ദ’യെ ബഹിഷ്‌കരണ ക്യാംപെയിനുകളല്ല ബാധിച്ചത്. ‘ദംഗലി’നെതിരേയും സമാനമായ ആക്രമണമുണ്ടായിരുന്നു. എന്നാൽ സിനിമ വലിയ വിജയമായി. പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റാൻ സാധിക്കാത്തതുകൊണ്ടാണ് സിനിമ പരാജയമാകുന്നത്’ പ്രകാശ് ഝാ പറഞ്ഞു.
Post Your Comments