ഈ വരുന്ന സെപ്റ്റംബർ 16ന് സിനിമ പ്രേമികൾക്ക് 75 രൂപയ്ക്ക് സിനിമ കാണാം. ദേശീയ സിനിമാ ദിനത്തോടനുബന്ധിച്ച് 75 രൂപയ്ക്ക് ടിക്കറ്റുകൾ നൽകാൻ രാജ്യത്തെ മൾട്ടിപ്ലക്സുകൾ തീരുമാനിച്ചു. കൊവിഡ് മഹാമാരിയ്ക്ക് ശേഷം തിയേറ്ററുകൾ തുറക്കാൻ സഹായിച്ച സിനിമ പ്രേമികൾക്കുള്ള നന്ദി അറിയിച്ചുകൊണ്ടാണ് ഈ തീരുമാനം. കൊവിഡിന് ശേഷം തിയേറ്ററുകളിൽ എത്തിയിട്ടില്ലാത്ത പ്രേക്ഷകരെ ആകർഷിക്കുക കൂടി ലക്ഷ്യം വച്ചുള്ളതാണ് പദ്ധതി.
മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും രാജ്യത്തുടനീളമുള്ള തിയേറ്ററുകളും ചേർന്നാണ് ദേശീയ സിനിമാ ദിനത്തിൽ ഇത്തരമൊരു അവസരം ഒരുക്കുന്നത്. സിനിപോളിസ്, പിവിആർ, കാർണിവർ, ഏഷ്യൻ, വേവ്, മൂവി ടൈം ഉൾപ്പടെയുള്ള നാലായിരത്തോളം തിയേറ്റർ ശൃംഖലകളിൽ 75 രൂപ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കും.
എന്നാൽ, തമിഴ്നാട്ടിലുള്ള ആരാധകർക്ക് ഈ സൗകര്യം ലഭ്യമാകില്ല. ചിമ്പുവിനെ നായകനാക്കി ഗൗതം വാസുദേവ മേനോൻ ഒരുക്കുന്ന പുതിയ ചിത്രം സെപ്റ്റംബർ 15നാണ് റിലീസ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അടുത്ത ദിവസം കുറഞ്ഞ വിലയ്ക്ക് ടിക്കറ്റ് നൽകിയാൽ അത് വ്യവസായത്തെ ബാധിക്കുമെന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്.
Post Your Comments